കുട്ടികളെ നന്മയുള്ള സ്വതന്ത്രരായി വളരാൻ അനുവദിക്കണം -പ്രഫ. ഗോപിനാഥ് മുതുകാട്
text_fieldsദമ്മാം: നവോദയ സാംസ്കാരികവേദി സൗദി കിഴക്കൻ പ്രവിശ്യയുടെ 13ാമത് സ്കോളർഷിപ് വിതരണം മജീഷ്യനും ജീവകാരുണ്യ പ്രവർത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. കുട്ടികൾ സമൂഹത്തിെൻറ ആകെ സ്വത്താണെന്നും രക്ഷിതാക്കളുടെ താൽപര്യങ്ങളേക്കാൾ ഉപരിയായി അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് സ്വതന്ത്രരായി നന്മയിൽ വളരാൻ അനുവദിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
23ാമത് സ്ഥാപകദിനമായ നവോദയ ദിനത്തോടനുബന്ധിച്ച് റഹീമയിലെ അൽ റോമാൻസിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ നവോദയ അംഗങ്ങളുടെ സൗദിയിലും നാട്ടിലുമുള്ള കുട്ടികൾക്ക് സ്കോളർഷിപ്പുകൾ വിതരണംചെയ്തു.
ഈ വർഷം 258 കുട്ടികളാണ് സ്കോളർഷിപ്പിന് അർഹരായത്. ഈ വർഷത്തെ റിലീഫ് ഫണ്ട് നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ മുതുകാടിന് കൈമാറി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന ഡിഫറൻറ് ആർട്ട് സെൻററിന് നൽകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്കോളർഷിപ് സ്വീകരിച്ച കുട്ടികളിൽ ചിലരും തുക മുതുകാടിന് കൈമാറി.
നവോദയ കേന്ദ്ര പ്രസിഡൻറ് ലക്ഷ്മണൻ കണ്ടമ്പേത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പവനൻ മൂലക്കീൽ, കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ, പ്രസിഡൻറ് നന്ദിനി മോഹൻ, മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, കെ.എം.സി.സി പ്രതിനിധി ഒ.പി. ഹബീബ്, നവയുഗം പ്രതിനിധി ദാസൻ രാഘവൻ എന്നിവർ സംസാരിച്ചു. വനിതാവേദി കൺവീനർ രശ്മി രഘുനാഥ്, ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ്, നാസ് വക്കം, അഷ്റഫ് ആലുവ, നജാത്തി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.