കുട്ടികൾക്ക് നിശ്ചിതസമയത്തുതന്നെ വാക്സിൻ നൽകണം, അല്ലെങ്കിൽ നടപടി
text_fieldsജിദ്ദ: കുട്ടികൾക്ക് നിശ്ചിതസമയത്ത് വാക്സിൻ നൽകുന്നതിൽ അശ്രദ്ധരാകുന്നവർക്കെതിരെ നിയമാനുസൃതമായ നടപടിയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിട്ടുള്ള തീയതികൾക്കനുസരിച്ച് രോഗപ്രതിരോധ കുത്തിവെപ്പ് കുട്ടികൾക്ക് നൽകേണ്ടതിെൻറ പ്രാധാന്യം പബ്ലിക് പ്രോസിക്യൂഷൻ ഉൗന്നിപ്പറഞ്ഞു.
നിശ്ചിത സമയങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് നൽകാതിരിക്കൽ അശ്രദ്ധമായി കണക്കാക്കും. അപ്പോൾ നിയമപരമായ നടപടികളിലേക്ക് നീങ്ങേണ്ടിവരും. കുട്ടികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 18 വയസ്സിന് താഴെയുള്ളവരാണ്.
അവരുടെ ശാരീരികവും വൈകാരികവും ആരോഗ്യവും മാനസികവും വിദ്യാഭ്യാസപരവും ബൗദ്ധികവും സാമൂഹികവും സാംസ്കാരികവും സുരക്ഷാപരവുമായ ആവശ്യകതകൾ പൂർത്തീകരിക്കേണ്ടത് പിതാവിെൻറയോ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത വ്യക്തിയുടെയോ ഉത്തരവാദിത്തമാണ്.അവ നിറവേറ്റാതിരിക്കൽ അശ്രദ്ധയിലുൾപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
വാക്സിനെതിരായ വ്യാജ പ്രചാരണങ്ങൾക്കെതിരെ കാമ്പയിൻ
ജിദ്ദ: കോവിഡ് വാക്സിനുകളെക്കുറിച്ച വ്യാജ പ്രചാരണങ്ങൾക്കെതിരെ ആരോഗ്യമന്ത്രാലയം കാമ്പയിൻ ആരംഭിച്ചു. 'നിങ്ങളെ വഞ്ചിക്കരുത്' എന്ന തലക്കെട്ടിലാണ് പുതിയ കാമ്പയിൻ ആരംഭിച്ചത്. ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ അറിയണമെന്നതിെൻറ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന് സഹായകമായ വിഡിയോകളും ബാനറുകളും ഒൗദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കും. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനായി ശാസ്ത്രീയ വസ്തുതകൾ വ്യാജമാക്കാൻ ശ്രമിക്കുന്ന വാക്സിൻ വിരുദ്ധരെയും അവരുടെ മാധ്യമവെളിപ്പെടുത്തലുകളുടെയും പൊള്ളത്തരങ്ങളും തുറന്നുകാട്ടാനും കാമ്പയിനിലൂടെ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ അംഗീകൃത വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സ്ഥിരീകരിക്കാനുള്ള ആരോഗ്യശ്രമങ്ങളുടെ തുടർച്ചയാണ് പുതിയ കാമ്പയിൻ ആരോഗ്യമന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.