ജുബൈൽ മലയാളി സമാജം ശിശുദിനാഘോഷം
text_fieldsജുബൈൽ: ജുബൈൽ മലയാളി സമാജത്തിെൻറ നേതൃത്വത്തിൽ ശിശുദിനാഘോഷവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. പ്രസിഡൻറ് തോമസ് മാത്യു മാമ്മൂടൻ അധ്യക്ഷത വഹിച്ചു. ശിശുദിന സന്ദേശവും റോബി റോഷൻ സാം രചിച്ച 'വിലമകൾ' എന്ന നോവലിെൻറ പ്രകാശനവും എൻ. സനിൽകുമാർ നിർവഹിച്ചു. എഴുത്തുകാരിയെ ആശ ബൈജു പൊന്നാടയണിയിച്ചു.
ധന്യ ഫെബിൻ ക്രാഫ്റ്റ് ക്ലാസ് നടത്തി. സാബു മേലതിൽ സംസാരിച്ചു. മോക്ഷ, ലീബ ലിജൻ, മറിയം, മുബാറക്, സരിത, കരീം, ലിജൻ, റൈദ, റൈഹാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ബെൻസി ആംബ്രോസ്, റോബിൻസൺ നാടാർ, ഫൈസൽ, അർഫാൻ മുഹമ്മദ്, ആശ ബൈജു, സരിത ലിറ്റൺ, സന ഫൈസൽ എന്നിവർ നേതൃത്വം നൽകി. റിയാസ്, അജ്മൽ സാബു, രാജേഷ്, ബിബി, കിച്ചു കായംകുളം, ഷനൂജ അജ്മൽ, മാളൂട്ടി, നജുമുന്നിസ എന്നിവർ സന്നിഹിതരായിരുന്നു. ഐഷ നജായും അബിനൻ മുഹമ്മദും അവതാരകരായിരുന്നു. ബൈജു അഞ്ചൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.