ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് കിഡ്സ് ക്രിയേഷൻസ് ശിശുദിനാഘോഷം
text_fieldsറിയാദ്: സുബൈർകുഞ്ഞു ഫൗണ്ടേഷൻ ഫാമിലി ഫോറത്തിലെ കിഡ്സ് ക്രിയേഷൻസ് വിഭാഗം 'കുട്ടികൾക്കായി കുട്ടികൾ നടത്തുന്ന കുട്ടികളുടെ പരിപാടി' എന്ന ശീർഷകത്തിൽ ഓൺലൈൻ ശിശുദിനാഘോഷം സംഘടിപ്പിച്ചു. രണ്ടു മണിക്കൂർ നീണ്ടുനിന്ന പരിപാടിയുടെ മുഴുവൻ നിയന്ത്രണവും കുട്ടികൾക്കായിരുന്നു.
ജന്മന അസ്ഥികൾക്ക് ബലക്കുറവുള്ള അസുഖംകാരണം നാലാം ക്ലാസിൽ സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടിവന്ന, ക്രിയേറ്റിവ് ഹോബിയിലൂടെ അതിജീവിച്ച് മനോഹരമായ ന്യൂസ് പേപ്പർ പാവകളുണ്ടാക്കി പ്രശസ്തയായ കോയമ്പത്തൂർ സ്വദേശി രാധിക ഉദ്ഘാടകയായി.
ഭിന്നശേഷി കുട്ടികളുടെ സംരക്ഷണത്തിൽ പ്രവർത്തിക്കുന്ന 'നെസ്റ്റ് കൊയിലാണ്ടി' എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി യൂനുസ് പ്രത്യേകക്ഷണിതാവായി. വിവിധ ഇനങ്ങളിലായി ഐഷാലീൻ (ശിശുദിന സന്ദേശം), ഐഷാ പർവീൺ ഖാൻ (ഗാർഡനിങ്), അംന ഗഫാർ, മുഹമ്മദ് ഷിബിൻ, അയ്തൻ റിതു ബിജേഷ്, ഐഷ മൻഹ, സഫാ ഷംസ് (ഡാൻസ്), ഇശൽ മറിയം, സഹ്റ ഫാത്വിമ, ആദിൽ വാകേരി (സ്റ്റോറി ടെല്ലിങ്), എസ്.ആർ. സഫ, യാമിൻ അൻവർ (ഗാനം), സജ ഫാത്വിമ (ക്ലേ മോഡലിങ്), സയാൻ ശിഹാബ് (ചിത്രരചന), ലെന ഹാദിയ, ജൊവാനഷാജി (പ്രസംഗം), ലൗസ നിഷാൻ (ഹുലാ ഹൂപ്), ലംഹ നിഷാൻ (ആർട്ട് വർക്സ്), ഷിഫാ അബ്ദുൽ അസീസ്, ഹസീൻ, ഇസ്സ തഹ്സീൻ, ഇൽഫാ റിയാസ് (പേപ്പർ ക്രാഫ്റ്റ്), റന മറിയം (അക്രിലിക് പെയിൻറിങ്), സെയ്ദ് ബിൻ ഷക്കീബ് (വൈറ്റ് ബോർഡ് മാജിക്) എന്നീ കുട്ടികൾ തങ്ങളുടെ പ്രതിഭ പ്രകടനത്തിലൂടെ ശ്രദ്ധേയമായി.
നെഹ്റു വേഷം ധരിച്ചെത്തിയ ജോർജ് കുട്ടി മക്കുളത്ത് 'ചാച്ചാജി ഓഫ് ദ ഡേ' ആയി. വിജില ബിജു ജവഹർലാൽ നെഹ്റുവിെൻറ ജലച്ചായ ചിത്രം വരച്ച് കുട്ടികളെ രസിപ്പിച്ചു. രാധികയുടെ പേപ്പർ പാവകളും നെസ്റ്റിലെ കുട്ടികളുടെ പരിചരണവും ഉൾപ്പെട്ട വിഡിയോകൾ കാണിച്ചു. ചെയർമാൻ ഡോ. അബ്ദുൽ അസീസ്, കരുണാകരൻ പിള്ള, നിസാർ കല്ലറ, റാഷിദ് ഖാൻ, പി.കെ. ഫർസാന, മുഷ്താരി അഷ്റഫ്, ഉമ്മു ഫർഹ, ലജ അഹദ്, ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, ഡോ. ജയചന്ദ്രൻ, മൻഷാദ് അംഗലത്തിൽ, ഷഹിൻ ബാബു, ഷാഹിദ് തുടങ്ങിയവർ കുട്ടികൾക്കൊപ്പം സൂമിൽ പങ്കെടുത്തു. റന മറിയം സ്വാഗതവും ഐഷാ മൻഹ നന്ദിയും പറഞ്ഞു. സെയിൻ അബ്ദുൽ അസീസ് അവതാരകനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.