'ശിശുദിനത്തിലെ കേരളയാത്ര' മലർവാടി സംഗമം നടത്തി
text_fieldsജിദ്ദ: കേരളപ്പിറവിയുടെയും ശിശുദിനത്തിെൻറയും ഭാഗമായി മലർവാടി ബാലസംഘം ജിദ്ദ നോർത്ത് സോൺ 'ശിശുദിനത്തിലെ കേരളയാത്ര' എന്ന തലക്കെട്ടിൽ സംഗമം സംഘടിപ്പിച്ചു.പ്രസംഗം, ഗാനം, കവിത, കേരളചരിത്ര വിവരണം, മാപ്പിളപ്പാട്ട്, നൃത്തങ്ങൾ, ഭരതനാട്യം, ഓട്ടൻ തുള്ളൽ, നാടോടിപ്പാട്ട്, ആംഗ്യപ്പാട്ട്, വഞ്ചിപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. കേരളത്തനിമയെക്കുറിച്ചും ജവഹർലാൽ നെഹ്റുവിെൻറ അധ്യാപനങ്ങളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുന്ന യാത്രക്ക് പി.കെ. സഹീർ, ബയാൻ ഷുഹൈബ് എന്നിവർ നേതൃത്വം നൽകി.
'ഔട്ടർ സ്പേസ്' എന്ന നോവൽ രചനയിലൂടെ ലോകത്തിലെ പ്രായംകുറഞ്ഞ നോവലിസ്റ്റുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ച മലർവാടി അംഗം കൂടിയായ മുഹമ്മദ് അമാനെ പരിപാടിയിൽ ആദരിച്ചു.സോണൽ രക്ഷാധികാരി സി.എച്ച്. ബഷീർ, ആയിഷ ടീച്ചർ, നജാത്ത് സക്കീർ എന്നിവർ സംസാരിച്ചു. അഖിൽ റിജോ സ്വാഗതവും മുഹമ്മദ് ഷീസ് നന്ദിയും പറഞ്ഞു. റസീൻ ഗഫൂർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.