ലയ ലാസ്യ ഭാവ രാഗ ചുവട് വെച്ച് അരങ്ങേറ്റം കുറിച്ച് കുരുന്നുകൾ
text_fieldsദമ്മാം: ഭരത നാട്യകലാശാസ്ത്രത്തിന്റെ ലയ ലാസ്യ നാട്യ ഭാവരാഗതാളങ്ങളിൽ മോഹന ഹസ്തമുദ്രകളും പാദമുദ്രകളും ശോഭവിരിയിച്ച ചുവടുകളോടെ നൃത്തനൃത്യങ്ങളിൽ അരങ്ങേറ്റംകുറിച്ച് കുരുന്നുകൾ.
നവോദയ സാംസ്കാരിക വേദിയുടെ ജുബൈൽ വീട്ടരങ്ങ് നൂപുരധ്വനി കലാവിദ്യാലയത്തിലെ ആദ്യ ബാച്ച് വിദ്യാർഥികളായ ദയ, ആദി ലക്ഷ്മി, ഗൗരിനന്ദ, അനീന, അലീന, മോക്ഷ, ദിയ ജരാർ, സൗപർണിക, അമേയ, ദിയ പ്രശോഭ്, ദക്ഷിണ എന്നീ 11 കുട്ടികളാണ് അരങ്ങേറ്റം നടത്തിയത്.
വിവിധ രാഗങ്ങളിൽ നൃത്തനൃത്യങ്ങളുടെ ചൊൽക്കെട്ട്, ജതിസ്വരം, വർണം, പദം, തില്ലാനകൾക്കൊപ്പം മോഹനമുദ്രകളും ചുവടുകളുമായി കുട്ടികൾ കാഴ്ചക്കാരുടെ കണ്ണിനും കരളിനും കൗതുകം പകർന്നു.
രണ്ടുവർഷമായി നൃത്താധ്യാപിക പ്രിയങ്കക്കു കീഴിലാണ് കുട്ടികൾ നൃത്തം അഭ്യസിച്ചത്. പ്രശസ്ത ഭരതനാട്യം നർത്തകിയും വൈലോപ്പിള്ളി സംസ്കൃതിഭവൻ ഡയറക്ടർ ബോർഡ് അംഗവും മാധ്യമ അവതാരകയുമായ ഡോ. രാജശ്രീ വാര്യർ നിലവിളക്ക് തെളിച്ച് അരങ്ങേറ്റ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
നൂപുരധ്വനി കലാവിദ്യാലയത്തിന്റെ ഔദ്യോഗിക മുദ്ര പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. ഡോ. രാജശ്രീ വാര്യർ നൃത്തം അവതരിപ്പിച്ചു. കുടുംബവേദി രക്ഷാധികാരി അമൽ ഹാരിസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ലിക്കു പോത്തൻ പരിപാടികൾക്ക് മുഖവുര പറഞ്ഞു.
നവോദയ കേന്ദ്ര രക്ഷാധികാരി പവനൻ മൂലക്കീൽ, കേന്ദ്ര പ്രസിഡൻറ് ലക്ഷ്മണൻ കണ്ടമ്പേത്ത്, ജോയൻറ് സെക്രട്ടറി ഷമീം നാണത്ത്, കുടുംബവേദി പ്രസിഡൻറ് നന്ദിനി മോഹൻ, കേന്ദ്ര വീട്ടരങ്ങ് കൺവീനർ സഫീന താജ്, ആഭേരി മ്യൂസിക് സ്കൂൾ അധ്യാപിക ദിവ്യ നവീൻ, വീട്ടരങ്ങ് കൺവീനർ ഷെറീന ബനീസ്, ലിനിഷ പ്രജീഷ് എന്നിവർ സംസാരിച്ചു.
ലോക പരിസ്ഥിതിദിനത്തിൽ ജുബൈൽ മുനിസിപ്പാലിറ്റിയുമായി ചേർന്ന് നടന്ന 100 വൃക്ഷത്തൈ നടീൽ പരിപാടിയിൽ കൂട്ട കാൻവാസ് ചിത്രരചന നയിച്ച ഇന്ത്യൻ സ്കൂൾ അധ്യാപകൻ സുനിൽകുമാറിന് കേന്ദ്ര രക്ഷാധികാരി രഞ്ജിത്ത് ഒഞ്ചിയവും വിശിഷ്ടാതിഥി രാജശ്രീ വാര്യർക്ക് കുടുംബവേദി കേന്ദ്ര സെക്രട്ടറി ഉമേഷ് കളരിക്കലും ഉപഹാരം കൈമാറി.
അരങ്ങേറ്റത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികൾക്ക് എൽന രാജൻ അവതാരകയായിരുന്നു. കേന്ദ്ര കുടുംബവേദി കേന്ദ്ര വൈസ് പ്രസിഡൻറ് ഷാഹിദ ഷാനവാസ്, വനിതവേദി കൺവീനർ രശ്മി രഘുനാഥ്, ജോയൻറ് സെക്രട്ടറി ഷാനവാസ്, നവോദയ കേന്ദ്ര ജോയൻറ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, കേന്ദ്ര എക്സിക്യൂട്ടിവ് അജയൻ കണ്ണൂർ.
നവോദയ ജുബൈൽ ടൗൺ സെക്രട്ടറി പ്രജീഷ് കറുകയിൽ, കുടുംബവേദി ടൗൺ ഏരിയ സെക്രട്ടറി ജയൻ കാലായിൽ, പ്രസിഡൻറ് ബ്രിൻസി സുദർശനൻ, അറൈഫി ഏരിയ സെക്രട്ടറി പ്രിണീദ്, കുടുംബവേദി ഏരിയ സെക്രട്ടറി ഗിരീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.