ചില്ല സർഗവേദി 'ബ്ലൂം റീഡ്സ്'വായന പുനരാരംഭിച്ചു
text_fieldsറിയാദ്: ഇളംതലമുറയെ പുസ്തകങ്ങളോട് അടുപ്പിക്കുന്ന റിയാദ് ചില്ല സർഗവേദിയുടെ 'ബ്ലൂം റീഡ്സ്'ഒരിടവേളക്കുശേഷം പുനരാരംഭിച്ചു. മാധവിക്കുട്ടിയുടെ 'നെയ്പായസം'എന്ന കഥയുടെ ആസ്വാദനം നടത്തി അൽന എലിസബത്ത് ജോഷി ഉദ്ഘാടനം ചെയ്തു. ആർ.കെ. നാരായണെൻറ നോവൽ ത്രയങ്ങളിലെ ആദ്യ നോവൽ 'സ്വാമി ആൻഡ് ഫ്രണ്ട്സ്'ഇസ്സ ഫാത്തിമ കുഞ്ചിസ് അവതരിപ്പിച്ചു.
മാര്‍ക്കസ് സുസാക് രചിച്ച 'ദ ബുക്ക് തീഫ്'നോവലിെൻറ ആസ്വാദനം ഫാത്തിമ സഹ്റയും ലോകത്തെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവര്‍ന്ന നോവൽ ജോഹന്ന സ്പൈറിയുടെ 'ഹെയ്ദി'യുടെ വായന സൗരവ് വിപിനും നടത്തി.
എമ്മ ഡോണഹ്യു രചിച്ച 'ദ വണ്ടർ'അനസൂയ സുരേഷ് അവതരിപ്പിച്ചു. ബ്ലൂം റീഡ്സിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായംകുറഞ്ഞ ഭഗത് മഹേഷ് 'മാനത്തെ കൊട്ടാരം'എന്ന കഥ പറഞ്ഞു. അമൃത സുരേഷ്, റിയ പ്രദീപ്, നൂഹ എന്നിവർ സംസാരിച്ചു. അഖിൽ ഫൈസൽ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.