ചോക്കാട് പ്രവാസി സംഗമവും പാലിയേറ്റീവ് ദിനാചരണവും
text_fieldsചോക്കാട് പ്രവാസി സംഗമവും പാലിയേറ്റീവ് ദിനാചരണവും അഷറഫ് എറമ്പത്ത്
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മലപ്പുറം ചോക്കാട് പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് റിയാദ് ചാപ്റ്റർ ചോക്കാട് പഞ്ചായത്ത് പ്രവാസി സംഗമവും പാലിയേറ്റീവ് ദിനാചരണവും സംഘടിപ്പിച്ചു. സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ പാലിയേറ്റീവ് ദിനാചരണം.
ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ ചെയർമാൻ യൂസഫ് ചോക്കാട് അധ്യക്ഷത വഹിച്ചു. അലൂബ് ഗ്രൂപ് എം.ഡിയും ഡക്സ് ഫോഡ് എജുപാർക്ക് ചെയർമാനുമായ അഷറഫ് എറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു. പാലിയേറ്റീവിന്റെ ആവശ്യകതയും അതിൽ പ്രവാസികളുടെ പങ്കും പാലിയേറ്റീവിലൂടെയുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
റിയാദ് ചാപ്റ്ററിന്റെ പ്രവർത്തനങ്ങളുടെ ആസൂത്രണവും ലക്ഷ്യവും സമീർ മാളിയേക്കൽ വിശദീകരിച്ചു. ‘കാപ റിയാദ്’ പ്രതിനിധികളായ മൊയ്തീൻകുട്ടി കാരക്കാടൻ, നാസർ കാര, ഖൈസ്, ചാപ്റ്റർ പ്രതിനിധികളായ നാസർ ചോക്കാട്, റഷീദ് മമ്പാട്ടുമൂല, ഉസ്മാൻ തെക്കൻ, ഷമീർ പാറമ്മൽ എന്നിവർ സംസാരിച്ചു. തുടർന്ന് ചോക്കാട് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്ക് താങ്ങാവാൻ കഴിയുന്ന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചോക്കാട് പഞ്ചായത്തിലേക്ക് വിവിധ ഏരിയ കോഓഡിനേറ്റർമാരെ തെരഞ്ഞെടുക്കുകയും ചെയ്തു.
മാഹിർ, അസദ് (ചോക്കാട്), റബീഹ്, ഷാഹിദ് (സ്രാമ്പിക്കൽ), യൂനുസ്, ഇർഷാദ് (ഉദിരംപൊയിൽ), റിഷാദ്, ഷഹീർ (മാളിയേക്കൽ), സിദ്ദീഖ് (മഞ്ഞപ്പെട്ടി), ഷാജഹാൻ, ഷറഫുദ്ദീൻ (മാമ്പാട്ടുമൂല/മാടമ്പം) എന്നിവരാണ് ഏരിയ കോഓഡിനേറ്റർമാർ. നാസർ ചോക്കാട്, റഷീദ് മമ്പാട്ടുമൂല, അർഷദ് കൂരിപ്പൊയിൽ എന്നിവരെ ചീഫ് കോഓഡിനേറ്റർമാരായും ബാദുഷ സ്രാമ്പികല്ല്, സിറാജ് മമ്പാട്ടുമൂല എന്നിവരെ മീഡിയ കൺവീനർമാരായും തെരഞ്ഞെടുത്തു.
റിയാദിലുള്ള ചോക്കാട് പഞ്ചായത്ത് പരിധിയിലുള്ളവർ ചോക്കാട് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങളിൽ ഭാഗമാവുന്നതിനായി ചെയർമാൻ യൂസഫ് ചോക്കാട് (0509269259), കൺവീനർ സമീർ മാളിയേക്കൽ (0506897132), ട്രഷറർ ജാഫർ സ്രാമ്പിക്കല്ല് (0539333256) എന്നിവരെ ബന്ധപ്പെടാം. പാലിയേറ്റീവ് സംഗമത്തിൽ ജാഫർ സ്രാമ്പികല്ല് സ്വാഗതവും യൂനുസ് പാറമ്മൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.