തറവാട് കൂട്ടായ്മ ‘സ്നേഹദൂത് 2024’
text_fieldsബുറൈദ: ബുറൈദ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തറവാട് കൂട്ടായ്മ ‘സ്നേഹദൂത് 2024’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ക്രിസ്മസ് പുതുവത്സര ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തത്തോടെ നടന്ന ആഘോഷപരിപാടികൾ ഖസീം യൂനിവേഴ്സിറ്റി പ്രഫ. ഡോ. സുഹാജ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ രതീഷ് രാജു അധ്യക്ഷത വഹിച്ചു.
അബ്ദു കേച്ചേരി, നിഷാദ് പാലക്കാട്, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. അനീഷ് തോമസ് സ്വാഗതവും ജിസ്സ മെജോ നന്ദിയും പറഞ്ഞു.
പൊതുസമ്മേളനത്തോട് അനുബന്ധിച്ച് ബുറൈദയിലെ വിവിധ കലാകാരന്മാരുടെ കലാപരിപാടികളും ‘ഇവ ഡാൻസ് അക്കാദമി’യുടെ നേതൃത്വത്തിൽ കുട്ടികളുടെ നൃത്തപരിപാടിയും അരങ്ങേറി. തുടന്ന് ഇശൽ ബുറൈദ ബാൻഡ് നയിച്ച ഗാനമേളയോട് കൂടി സ്നേഹദൂത് 2024 സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.