Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'സി​ഫ്' ട്ര​ഷ​റ​ർ...

'സി​ഫ്' ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ ക​രീം പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്നു

text_fields
bookmark_border
സി​ഫ് ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ ക​രീം പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്നു
cancel
camera_alt

അ​ബ്​​ദു​ൽ ക​രീം

ജി​ദ്ദ: 32 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ല​പ്പു​റം മ​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി മേ​ച്ചേ​രി അ​ബ്​​ദു​ൽ ക​രീം മ​ട​ങ്ങു​ന്നു. ജി​ദ്ദ​യി​ലെ മ​ത, സാ​മൂ​ഹി​ക, കാ​യി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

സൗ​ദി ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റ​ത്തി​ൻ​റെ (സി​ഫ്) സ്ഥാ​പ​ന​കാ​ലം മു​ത​ൽ ഇ​ദ്ദേ​ഹം സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യും ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ സി​ഫ് ട്ര​ഷ​റ​റു​മാ​ണ്. ഒ​പ്പം 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ദ്ദ​യി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ ക്ല​ബാ​യ ബ്ലൂ​സ്​​റ്റാ​ർ സ്പോ​ട്​​സ് ക്ല​ബ് സ്ഥാ​പ​ക​രി​ൽ ഒ​രാ​ളും ആ​രം​ഭ കാ​ലം മു​ത​ൽ ക്ല​ബി​െൻറ പ്ര​സി​ഡ​ൻ​റു​മാ​ണ്. ഇ​സ്​​ലാ​മി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും നി​റ​സ്സാ​ന്നി​ധ്യ​മാ​യ അ​ബ്​​ദു​ൽ ക​രീം ജി​ദ്ദ ജം​ഇ​യ്യ​തു​ൽ അ​ൻ​സാ​റി​െൻറ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളും ആ​ണ്. വി​വി​ധ കാ​ല​യ​ള​വു​ക​ളി​ലാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം വ​ഹി​ച്ച​തും ഇ​ദ്ദേ​ഹം​ത​ന്നെ​യാ​ണ്. നി​ല​വി​ൽ ജം​ഇ​യ്യ​തു​ൽ അ​ൻ​സാ​ർ ശൂ​റാ അം​ഗ​മാ​ണ്. ജി​ദ്ദ​യി​ലെ മ​ത സാം​സ്​​കാ​രി​ക രം​ഗ​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഐ​വ​യു​ടെ വൈ​സ് പ്ര​സി​ഡ​ൻ​റാ​യും നി​ല​വി​ൽ സ്ഥാ​നം വ​ഹി​ക്കു​ന്നു​ണ്ട്.

32 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നി​ട​യി​ൽ 30 വ​ർ​ഷ​വും ജി​ദ്ദ​യി​ലെ അ​ൽ​ഖൈ​റാ​ത്ത് സ്​​റ്റേ​ഷ​ന​റി ആ​ൻ​ഡ് ടോ​യ്​​സ് ക​മ്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി. ര​ണ്ടു വ​ർ​ഷ​ത്തോ​ളം സൗ​ദി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്​​ത ശേ​ഷം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ​ർ​ച്ചേ​സ് സൂ​പ്പ​ർ​വൈ​സ​റാ​യാ​ണ് ക​മ്പ​നി​യി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന​ത്.

ജ​ർ​മ​നി, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ചൈ​ന, താ​യ്​​വാ​ൻ, സിം​ഗ​പ്പൂ​ർ, ഹോ​ങ്കോ​ങ്, കൊ​റി​യ, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ക​മ്പ​നി ആ​വ​ശ്യാ​ർ​ഥം നി​ര​വ​ധി ത​വ​ണ യാ​ത്ര ന​ട​ത്തി​യി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന അ​ബ്​​ദു​ൽ ക​രീ​മി​നെ 0551346453 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - ‘CIF’ Treasurer Abdul Kareem begins exile
Next Story