'സിഫ' സൂപ്പർ കപ്പ് 2020ന് തുടക്കം
text_fieldsദമ്മാം: സൗദി ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീളുന്ന ഫുട്ബാൾ ടൂർണമെൻറിന് സൈഹാത് അൽറയ്യാൻ സ്റ്റേഡിയത്തിൽ വർണാഭ ചടങ്ങോടെ തുടക്കമായി.ജീവകാരുണ്യ പ്രവർത്തകൻ ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അനീസ് ബാബു കോഡൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. ആദ്യ ദിനത്തിൽ എട്ടു ടീമുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. അൽദഫറ എഫ്.സി ദമ്മാം, ടോപ് മോസ്റ്റ് ഖത്വീഫ്, സോക്കർ വാരിയേഴ്സ് ദമ്മാം, റൈഡേഴ്സ് എഫ്.സി അനക്ക് എന്നീ ടീമുകളാണ് ആദ്യ ദിനത്തിൽ വിജയിച്ചത്.
ആദ്യ മത്സരത്തില്‍ ടോപ് മോസ്റ്റ് എഫ്.സിയുടെ ഷഫീഖ്, രണ്ടാം മത്സരത്തില്‍ സോക്കര്‍ വാരിയേഴ്സിെൻറ നൗഫല്‍, മൂന്നാം മത്സരത്തില്‍ അബാര്‍ ഫൈറ്റേഴ്സിെൻറ സലാവ്, നാലാം മത്സരത്തില്‍ റൈഡേഴ്സ് എഫ്.സിയുടെ റമീസ് എന്നിവരാണ് മികച്ച കളിക്കാര്‍.റിഷാദ് ഒ.വി കണ്ണൂർ, നിഷാദ്, നാസർ എടവണ്ണ എന്നിവർ ടൂർണമെൻറ് നിയന്ത്രിച്ചു. ഷാജി മതിലകം, ഗംഗൻ വള്ളിയോട്ട്, സി.പി. ഷെരീഫ്, മുഷ്താഖ് പെങ്ങോട്, സെക്രട്ടറി മുനീർ സി.സി. മഞ്ചേരി, അഹമ്മദ് കാടപ്പടി തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.