വ്യാപാര ആവശ്യങ്ങൾക്കല്ലാതെ സിഗരറ്റ് ഉൽപന്നം കൊണ്ടുവരാൻ അനുമതി
text_fieldsരാജ്യത്തേക്ക് സിഗരറ്റ് ഇറക്കുമതി ചെയ്യുന്ന ഏജന്‍സികള്‍ക്ക് ഏര്‍പ്പെടുത്തിയ അതേ അന ുപാതത്തിലാണ് വ്യക്തികള്‍ക്കും നികുതി ബാധകമാവുക
റിയാദ്: വ്യക്തിപരമായ ആവശ്യങ് ങള്‍ക്ക് സിഗരറ്റ് ഉല്പന്നങ്ങള് നികുതി നല്കി രാജ്യത്തേക്ക് കൊണ്ടുവരാൻ സൗദി കസ്റ്റ ംസ് അനുമതി നല്കി. വ്യാപാര ആവശ്യത്തിനല്ലാതെ സ്വന്തം ആവശ്യങ്ങൾക്കാണെങ്കിൽ മാത്രമാണ് ഇൗ ഇളവ്. വ്യക്തികള്‍ക്ക് പരമാവധി 50 പാക്കറ്റ് സിഗരറ്റാണ് ഇതുവഴി രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുക. സൗദി കസ്റ്റംസ് ഡെപ്യൂട്ടി ഗവര്‍ണര്‍ സുലൈമാന്‍ അല്‍തുവൈജിരിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കൊണ്ടുവരുന്ന സിഗരറ്റിന് നിയമപ്രകാരമുള്ള നികുതി അടച്ചിരിക്കണം.
രാജ്യത്തേക്ക് സിഗരറ്റ് ഇറക്കുമതി ചെയ്യുന്ന ഏജന്‍സികള്‍ക്ക് ഏര്‍പ്പെടുത്തിയ അതേ അനുപാതത്തിലാണ് വ്യക്തികള്‍ക്കും നികുതി ബാധകമാവുക. പുതിയ ഇളവ് അനുവദിക്കുന്നതിന് സൗദി കസ്റ്റംസും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും വാണിജ്യ നിക്ഷേപ മന്ത്രാലയവും കഴിഞ്ഞ ദിവസം ധാരണയില്‍ എത്തിയിരുന്നു. 18 വയസ്സ് പൂര്‍ത്തിയായ വ്യക്തികള്‍ക്ക് നികുതിയൊടുക്കാതെ കൂടെ കരുതാവുന്ന സിഗരറ്റ് പാക്കുകളുടെ പരമാവധി എണ്ണം 10 ആണ്. ഇത് തുടര്‍ന്നും അനുവദിക്കും. രാജ്യത്ത് സിഗരറ്റ് പുകയില ഉല്പന്നങ്ങള്ക്ക് മാസങ്ങള്‍ക്കു മുമ്പ് നികുതി ഇരട്ടിയാക്കി വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന് വീണ്ടും വര്‍ധന ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.