‘സിജി’ അൽഖർജ് ചാപ്റ്റർ പ്രവർത്തനോദ്ഘാടനവും ബോധവത്കരണ ക്ലാസും
text_fieldsറിയാദ്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) അൽഖർജ് ചാപ്റ്ററിെൻറ പ്രവർത്തനോദ്ഘാടനവും ബോധവത്കരണ ക്ലാസും നടന്നു. റൗദ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ ചെയർമാനും അൽ ദോസരി പോളിക്ലിനിക് മെഡിക്കൽ ഓഫിസറുമായ ഡോ. നാസർ അധ്യക്ഷത വഹിച്ചു.
അമീർ സത്താം ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി അസോസിയറ്റ് പ്രഫസർ ഡോ. നാസിയ ചെന്നൈ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ചീഫ് കോഓഡിനേറ്റർ അഷ്റഫ് കല്ലൂർ ആമുഖ പ്രഭാഷണം നടത്തി. സിജി ഇൻറർനാഷനൽ റിയാദ് ചാപ്റ്റർ ചെയർമാൻ നവാസ് റഷീദ് സിജിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സംസാരിച്ചു. ശരിയായ ഉദ്യോഗം എങ്ങനെ തെരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച് റിയാദ് ചാപ്റ്റർ വൈസ് ചെയര്മാൻ മുസ്തഫ പൂക്കോത്ത് ക്ലാസെടുത്തു. സിജി അഭിരുചി ടെസ്റ്റിനെക്കുറിച്ചും അതിെൻറ പ്രയോജനങ്ങളെയുംകുറിച്ചും കരിയർ രംഗത്തെ വിദഗ്ധനും റിയാദിലെ കരിയർ കോഓഡിനേറ്ററുമായ ബി.എച്ച്. മുനീബ് ക്ലാസെടുത്തു. പ്രോജക്ടറുപയോഗിച്ച് അദ്ദേഹം അത് സദസ്സിന് വിശദീകരിച്ചു.
സദസ്യരുടെ അഭിപ്രായം ബഷീർ ഫവാരിസ് പങ്കുവെച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് ചാപ്റ്റർ വൈസ് ചെയര്‍മാനും അമീർ സത്താം യൂനിവേഴ്സിറ്റി ലക്ചററുമായ ഡോ. മുഹമ്മദ് മുസ്തഫ സ്വാഗതവും ട്രഷറർ സലീം മാണിത്തൊടി നന്ദിയും പറഞ്ഞു. ഷബീബ് കൊണ്ടോട്ടി, ഇഖ്ബാൽ അരീക്കാടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.