സിജി ഇന്റര്‍നാഷനല്‍ വിമന്‍ കലക്ടിവ് പ്രീ മാരിറ്റല്‍ ശില്‍പശാല സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: വൈവാഹിക ജീവിതം എങ്ങിനെ സന്തോഷകരവും സംതൃപ്തവും സമാധാനപൂര്‍ണവുമാക്കാന്‍ സാധിക്കുമെന്ന അടിസ്ഥാന പാഠങ്ങൾ ചർച്ചചെയ്‌ത് വിവാഹത്തിനൊരുങ്ങുന്ന യുവതി-യുവാക്കള്‍ക്കായി സിജി ഇന്റര്‍നാഷനല്‍ വിമന്‍ കലക്ടിവ് വിവാഹ പൂര്‍വ ശില്‍പശാല സംഘടിപ്പിക്കുന്നു.
ഡിസംബര്‍ എട്ട്, 10, 11 തിയതികളിൽ ഓണ്‍ലൈനായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ദുബൈ ഗ്രാന്റ് കാലിബര്‍ സ്ഥാപകയും സി.ഇ.ഒയും സര്‍ട്ടിഫൈഡ് പ്രീ മാരിറ്റല്‍ ട്രെയിനറുമായ നാദിറ ജാഫര്‍, വയനാട് പീസ് വില്ലേജ് സെക്രട്ടറിയും പ്രീ മാരിറ്റല്‍ മെന്ററും വാഗ്മിയുമായ സദറുദ്ദീന്‍ വാഴക്കാട് എന്നിവര്‍ നേതൃത്വം നൽകും.
സൗദി സമയം വൈകീട്ട് ആറ് മുതല്‍ 7.30 വരെ (ഇന്ത്യൻ സമയം 8.30 മുതൽ പത്ത് വരെ, യു.എ.ഇ സമയം വൈകീട്ട് ഏഴ് മുതല്‍ 8.30 വരെ) ആയിരിക്കും ശിൽപശാല നടക്കുക. ഫീസ് വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://forms.gle/pesbtcntFBykD4fT9 എന്ന ഗൂഗിള്‍ ഫോം വഴി പേര് രജിസ്റ്റര്‍ ചെയ്യാം.
രജിസ്‌ട്രേഷനു ശേഷം കൂടുതല്‍ വിവരങ്ങള്‍ക്കായി രജിസ്‌ട്രേഷന്‍ സമയത്ത് ലഭിക്കുന്ന വാട്‌സാപ് ഗ്രൂപ്പ് ലിങ്കില്‍ ചേരണം. വിശദ വിവരങ്ങൾക്കായി അനീസ (സൗദി) +966 563838163, ഫര്‍ഹ അബ്ദുല്‍ റഹ്‌മാന്‍ (കുവൈത്ത്) +965 60974723, ജസീന മുജീബ് (ദുബൈ) +971 555717394 എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.