സിജി റിയാദ് വിമൻ കലക്ടിവ് ഓൺലൈൻ സെമിനാർ
text_fieldsറിയാദ്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് വിമൻ കലക്ടിവിന്റെ ആഭിമുഖ്യത്തിൽ ‘ഹാർനെസ് യുവർ തോട്ട്സ്’ വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു.
ട്രാൻസ്ഫോർമേഷൻ ലൈഫ് കോച്ച് നസ്ലി ഫാത്തിമ വിഷയം അവതരിപ്പിച്ചു. നമ്മുടെ ചിന്തകൾക്ക് ഫലപ്രദമായ നിയന്ത്രണം ഏർപ്പെടുത്തി അതിനെ സ്വന്തമായ പരിവർത്തനത്തിനും ചുറ്റുപാടുകളിൽ പോസിറ്റിവായ മാറ്റം ഉണ്ടാക്കുന്നതിനും എങ്ങനെ പരുവപ്പെടുത്താം എന്നായിരുന്നു വിഷയത്തിന്റെ കാതൽ.
സ്ത്രീകളുടെയും കുടുംബപ്രേക്ഷകരുടെയും സംവേദനാത്മകമായ പ്രാതിനിധ്യംകൊണ്ട് ശ്രദ്ധേയമായ പരിപാടി സെലിൻ ഫുഹാദ് നിയന്ത്രിച്ചു. ഷെർമി നവാസ് ചോദ്യോത്തര സെഷൻ മോഡറേറ്റ് ചെയ്തു. സുബൈദ അസീസ് സർട്ടിഫിക്കറ്റ് പ്രകാശനം നിർവഹിച്ചു. ഹസീന മൻസൂർ സ്വാഗതവും ജാസ്മിൻ നയീം നന്ദിയും പറഞ്ഞു. അംന തസ്കിയ ഖിറാഅത്ത് നിർവഹിച്ചു. ഫഹീം ഇസുദ്ദീൻ സാങ്കേതിക പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.