‘സിജി’ സമ്മര്‍ ഫെസ്റ്റിവല്‍ 2024: രജിസ്ട്രേഷന് ആരംഭിച്ചു
text_fieldsദമ്മാം: വിദ്യാർഥികളുടെ വ്യക്തിത്വ-കരിയര്‍-നൈപുണ്യ വികസനം ലക്ഷ്യമിട്ട് സിജി സംഘടിപ്പിക്കുന്ന ‘സമ്മര്‍ ഫെസ്റ്റിവല്‍ 2024’ രജിസ്ട്രേഷൻ ആരംഭിച്ചു. മൂന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്ക് ഓരോ ക്ലാസിനും മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പുകളാണ് ഉണ്ടാവുക. നൈപുണ്യ വികസനം, ആത്മവിശ്വാസം, പബ്ലിക് സ്പീക്കിങ്, ലീഡര്‍ഷിപ്പ് ക്വാളിറ്റി, എംപതി, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവയില്‍ പരിശീലനം നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
ഓരോ ക്ലാസിനും പ്രത്യേക തീം അടിസ്ഥാനമാക്കിയുള്ള മൊഡ്യൂളുകള്‍ ഉള്ളതിനാൽ അത് വിദ്യാർഥികളുടെ പഠനത്തെയും സർഗാത്മകതയെയും പ്രോത്സാഹിപ്പിക്കും. പെണ്‍കുട്ടികള്‍ക്കായി ലേഡി മെൻറര്‍മാരുടെ സേവനം ഉണ്ടായിരിക്കും. കേരളത്തിലുടനീളം 11 ജില്ലകളില്‍ ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 15നും മെയ് 15നും ഇടയില്‍ മൂന്ന് ദിവസമായിരിക്കും ക്യാമ്പ്. രജിസ്റ്റർ ചെയ്യുന്നവർക്ക് സൗകര്യപ്രദമായ തീയതിയും വേദിയും തെരഞ്ഞെടുക്കാം. https://bps.cigi.org/event എന്ന വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷന് കഴിഞ്ഞാൽ മെയിലില്‍ കണ്ഫര്മേഷന് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086664006/1531/1532/1533/1534/1535 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.