പരസ്പരം അറിഞ്ഞും സഹകരിച്ചും ജീവിക്കുന്നവരാവണം പൗരന്മാർ –ഷംസീർ ഇബ്രാഹിം
text_fieldsജിദ്ദ: ലോകം വൈവിധ്യത്തിലാണ് നിലകൊള്ളുന്നതെന്നും ഈ വൈവിധ്യം അതിെൻറ തനതായ സ്വഭാവത്തിൽ നിൽക്കണമെങ്കിൽ പരസ്പരം അറിഞ്ഞും സഹകരിച്ചും ജീവിക്കുന്ന ഒന്നാന്തരം പൗരന്മാരായി ലോകം മാറണമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം അഭിപ്രായപ്പെട്ടു. 'എങ്ങനെ ഒരു ആഗോള പൗരനായി മാറാം' എന്ന വിഷയത്തിൽ സ്റ്റുഡൻറ്സ് ഇന്ത്യ ജിദ്ദ നോർത്ത് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. സി.എച്ച്. ബഷീർ, തസ്നീം നിസാർ എന്നിവർ സംസാരിച്ചു. ശിബിൽ സുബൈർ സ്വാഗതവും ആസിഫ് റിജോ നന്ദിയും പറഞ്ഞു. ഫായിസ് ഇസ്മാഇൗൽ ഖിറാഅത്ത് നടത്തി. സ്റ്റുഡൻറ്സ് ഇന്ത്യ മെേൻറഴ്സും എക്സിക്യൂട്ടിവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.