ഒലീവിന്റെയും ഉപ്പിന്റെയും നാടായ അൽ ഖുറയാത്തിൽ സിറ്റി ഫ്ലവർ ഡിപാർട്ട്മെന്റ് സ്റ്റോർ, ഉദ്ഘാടനം നാളെ
text_fieldsറിയാദ്: ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ പുതിയ ഡിപാർട്ട്മെൻറ് സ്റ്റോർ വടക്കൻ സൗദി അറേബ്യയിലെ അൽ ജൗഫ് പ്രവിശ്യയിൽ ഒലീവിന്റെയും ഉപ്പിന്റെയും നാടായ ഖുറയാത്ത് പട്ടണത്തിൽ ബുധനാഴ്ച പ്രവർത്തനം ആരംഭിക്കും. ആത്മസംസ്ക്കരണത്തിന്റെ റമദാൻ വ്രതദിനത്തിൽ രാത്രി 9.30ന് മക്ക മുഖറമ റോഡിൽ നജദ് പാർക്കിന് സമീപം അൽ ഹമീദിയ സ്ട്രീറ്റിൽ സജ്ജീകരിച്ച സിറ്റി ഫ്ലവറിൻ്റെ പുതിയ ഡിപാർട്ട്മെൻറ് സ്റ്റോർ ഫ്ലീരിയ ഗ്രൂപ് ചെയർമാൻ ഫഹദ് അബ്ദുൽകരീം അൽ ഗുറെമീൽ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന വിൽപനയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വൻ കില്ലർ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അനേകം ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്റ്റോർ സജ്ജീകരിച്ചിരിക്കുന്നത്. ഉത്ഘാടനദിവസം ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് 100 റിയാലിന്റെ പർച്ചേസിന് 50 റിയാലിന്ററെ ഫ്രീ വൗച്ചർ ഉപയോഗിച്ച് അധികമായി പർചെയ്സ് ചെയ്യാൻ സാധിക്കും.
വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വർധക വസ്തുക്കൾ, ഫാഷൻ ആടയാഭരണങ്ങൾ, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങൾ, ലഗേജ്, ബാഗ്, കളർ കോസ്മെറ്റിക്, വീട്ടു സാധനങ്ങൾ, പെർഫ്യൂംസ്, ലോകോത്തര വാച്ചുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക വസ്ത്ര ശേഖരം, ഹോം ലിനൻ തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമായതെല്ലാം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലും സേവനം എത്തിക്കുക എന്ന ദൗത്യത്തിൻ്റെ ഭാഗമായാണ് അൽ ഖുറയാത്തിൽ സ്റ്റോർ തുറക്കുന്നതെന്നും ഉപഭോക്താക്കൾ തരുന്ന മികച്ച പ്രതികരണമാണ് പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ തങ്ങൾക്ക് പ്രചോദനമാകുന്നതെന്നും മാനേജ്മെൻറ് വക്താക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.