Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസിറ്റി ഫ്ലവര്‍ ‘ഫോര്‍...

സിറ്റി ഫ്ലവര്‍ ‘ഫോര്‍ മെഗാ ഡേയ്സ്’ പ്രമോഷന്​ തുടക്കമായി

text_fields
bookmark_border
inauguration
cancel
camera_alt

സിറ്റി ഫ്ലവര്‍ ‘ഫോര്‍ മെഗാ ഡേയ്സ്’ പ്രമോഷൻ ബത്​ഹയിലെ സ്​റ്റോറിൽ അസീസ്​ ചോലക്കൽ ഉദ്​ഘാടനം ചെയ്യുന്നു

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറി​ന്റെ ഫോർ മെഗാ ഡേയ്സ് ഷോപ്പിങ്​ ഫെസ്​റ്റിവലിന്​ തുടക്കമായി. റിയാദ്, ജുബൈല്‍, സകാക്ക, ദമ്മാം, ഹാഇൽ, നജ്​റാന്‍ ഉൾപ്പടെ എല്ലായിടത്തും മെഗാ ഓഫര്‍ വിളംബരം പ്രഖ്യാപിച്ച്‌ ഉദ്ഘാടന ചടങ്ങുകൾ നടന്നു.

ബത്​ഹ ഹൈപ്പറില്‍ നടന്ന ചടങ്ങില്‍ ഡോ. റായിദ് അല്‍ ഷെഹാബ് മുഖ്യാതിഥിയായി. സൗദിയിലെ വിവിധ പ്രവിശ്യകളിലെ സിറ്റി ഫ്ലവര്‍ ഔട്ട്‌ലെറ്റുകളില്‍ നടന്ന ആഘോഷ ചടങ്ങില്‍ വിവിധ പൗര പ്രമുഖര്‍, സംഘടനാപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ തുറകളിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ഈ മാസം രണ്ട്​ മുതല്‍ അഞ്ച്​ വരെ നാല് ദിവസങ്ങളിലാണ് വിലക്കിഴിവ് ഓഫര്‍ ലഭ്യമാകുക. ഇത്തവണയും നാല്​ മെഗാ ഡേയ്സ് ഷോപ്പിങ്​ ഫെസ്​റ്റിവല്‍ പ്രഖ്യാപിച്ചത് മൂലം ഉപഭോക്താക്കൾക്ക് വിലക്കുറവിൽ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാനുളള അവസരമാണ് ഫെസ്​റ്റിവലിലൂടെ ലഭിക്കുക.

ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍ സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെൻറുകളിലും മെഗാ ഡിസ്‌കൗണ്ട് ലഭ്യമാണ്. സിറ്റി ഫ്ലവറി​ന്റെ മുഴുവന്‍ ഷോറൂമുകളിലും പ്രത്യേക വിലക്കിഴിവ് ലഭ്യമാണെന്ന് മാനേജ്‌മെൻറ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - City Flower Four Mega Days promotion has started
Next Story