സിറ്റി ഫ്ലവര്‍ ‘റമദാന് സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു
text_fieldsറിയാദ്: അറബ് നാഗരികത വിളിച്ചോതി പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ ‘റമദാന് സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു. റമദാനിലെ പ്രധാന ഇടമായ റമദാന് സൂഖുകള്‍ പൗരാണിക അറേബ്യൻ മാതൃകയിൽ സിറ്റി ഫ്ലവർ പുനരാവിഷ്കരിക്കുകയാണെന്ന് മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ‘സൂഖ്-23’ എന്ന പേരില്‍ വിപുലമായ വിപണനോത്സവമാണ് ഒരുക്കിയത്.
അറബ് നാഗരികതയുടെ പെരുമ വിളംബരം ചെയ്യുന്ന റമദാന്, ഈദ് എന്നിവയെ വരവേല്‍ക്കാന്‍ ഏറ്റവും കുറഞ്ഞ വിലയാണ് സിറ്റി ഫ്ലവര്‍ സൂഖിന്റെ പ്രധാന ആകര്‍ഷണം. സൂഖില്‍ വിപുലമായ ശ്രേണിയിലുള്ള ഉൽപന്നങ്ങളാണ് ഒരുക്കിയത്. പ്രത്യേകിച്ച് റമദാനില്‍ ഒഴിച്ചുകൂടാനാവാത്ത ഉൽപന്നങ്ങള് ഉപഭോക്താക്കള്‍ക്ക് വേഗം തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ഇതിനായി റിയാദ് ബത്ഹ, സകാക്ക, ഹാഇല്‍, ജുബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് ഔട്ട്ലറ്റുകളിലും പ്രത്യേക റമദാന് തമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
200ല്‍പരം സാധനങ്ങള്‍ സിറ്റി ഫ്ലവറിന്റെ എല്ലാ ശാഖയിലും ഒരുക്കിയ റമദാന് സൂഖില്‍ ഒരുക്കിയിട്ടുണ്ട്. ഈത്തപ്പഴം, തേൻ, ഓട്ട്സ്, ഫ്രൂട്ട്സ് തുടങ്ങി റമദാന് വിഭവങ്ങള്‍ തയാറാക്കാനുള്ള എല്ലാ അവശ്യവസ്തുക്കളും ഇവിടെ ലഭ്യമാണ്. മാത്രമല്ല, പുതുമ മാറാത്ത പഴങ്ങൾ, പച്ചക്കറികള്‍, നാട്ടില്‍ ലഭിക്കുന്ന എല്ലാ പലചരക്ക് സാധനങ്ങളും ഒരു കുടക്കീഴില് ഇവിടെ ലഭിക്കും. മാര്‍ച്ച് ഒന്നിന് ആരംഭിച്ച സൂഖ് ഏപ്രില്‍ 10 വരെ നീളും. മാര്‍ച്ച് എട്ടു മുതല്‍ സിറ്റി ഫ്ലവര്‍ ഔട്ട്ലറ്റുകളില്‍നിന്ന് എന്ത് സാധനങ്ങള്‍ വാങ്ങിയാലും 50 റിയാല്‍ ഫ്രീ വൗച്ചര്‍ ലഭ്യമാകും.
ഏപ്രില്‍ 12 മുതല്‍ 24 വരെ ഫ്രീ വൗച്ചര്‍ ഉപയോഗപ്പെടുത്താം. 250 റിയാലിന്റെ ഗാര്‍മെൻറ്സ് സാധനങ്ങള്‍ വാങ്ങിയാല്‍ 200 റിയാല്‍ നല്കിയാല് മതിയാകും. നിരവധി സ്പെഷല്‍ ഓഫറുകളും ലഭ്യമാകും. ഈ കാലയളവില്‍ വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി റമദാനുമായി ബന്ധപ്പെട്ട വിവിധ എന്റര്ടെയ്ൻമെന്റ് പരിപാടികളും അരങ്ങേറും. ‘റമദാൻ സൂഖിന്’ പുറമെ പലചരക്ക് സാധനങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ആൻഡ് ബേക്കറി, ക്ലീനിങ് ആൻഡ് അക്സസറികൾ, വീട്ടുപകരണങ്ങൾ, അലങ്കാരങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപന്നങ്ങൾക്ക് സിറ്റി ഫ്ലവറില് പ്രത്യേക ഓഫറുകളും കിഴിവുകളും ഉണ്ടാകുമെന്ന് മാനേജ്മെൻറ് വക്താക്കള്‍ പറഞ്ഞു.
റിയാദ് ബത്ഹ ഹൈപ്പർമാർക്കറ്റിൽ ബുധനാഴ്ച റമദാൻ സൂഖിന്റെ ഉദ്ഘാടന ചടങ്ങ് നടന്നു. അമേരിക്കന്‍ എംബസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, തന്സീല് സിദ്ദീഖ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പുഷ്പരാജ് (ഇന്ത്യന്‍ എംബസി), സിറ്റി ഫ്ലവര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിബിന് ലാല്‍, എ.കെ. നൗഷാദ് (ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍), സ്റ്റോര്‍ മാനേജര്‍ സക്കീര്‍ ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. സിറ്റി ഫ്ലവര്‍ ജുബൈല്‍, ഹാഇല്‍, സകാക്ക തുടങ്ങി വിവിധ ഔട്ട്ലറ്റുകളിലും റമദാന് സൂഖ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.