Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സിറ്റി ഫ്ലവര്‍ സമ്മർ...

‘സിറ്റി ഫ്ലവര്‍ സമ്മർ കൂൾ’ ഷോപ്പിങ്​ ഫെസ്​റ്റിന്​ വർണാഭമായ തുടക്കം

text_fields
bookmark_border
‘സിറ്റി ഫ്ലവര്‍ സമ്മർ കൂൾ’ ഷോപ്പിങ്​ ഫെസ്​റ്റിന്​ വർണാഭമായ തുടക്കം
cancel
camera_alt

‘സിറ്റി ഫ്ലവര്‍ സമ്മർ കൂൾ’ ഷോപ്പിങ്​ ഫെസ്​റ്റ്​ ഗായകന്‍ നിസാം കാലിക്കറ്റ്‌ ഉദ്​ഘാടനം ചെയ്യുന്നു

റിയാദ്: 10 ദിവസം നീളുന്ന ‘സിറ്റി ഫ്ലവര്‍ സമ്മര്‍ കൂള്‍ ഫെസ്​റ്റി’ന് സൗദി അറേബ്യയിലെ എല്ലാ ഔട്ട്​ലെറ്റിലും തുടക്കമായി. ആഘോഷത്തി​ന്‍റെ ഭാഗമായി റിയാദിലെ ബത്​ഹ ഹൈപ്പർ മാര്‍ക്കറ്റില്‍ നടന്ന ഉദ്​ഘാടന ചടങ്ങ് കുട്ടികൾക്കുള്ള കളറിങ്​ മത്സരവും സംഗീതവിരുന്നും ഫൺ ആക്ടിവിറ്റികളുമായിട്ടാണ് തുടക്കം കുറിച്ചത്. ആഘോഷ പരിപാടികള്‍ പ്രമുഖ ഗായകന്‍ നിസാം കാലിക്കറ്റ്‌ ഉദ്​ഘാടനം ചെയ്തു. ലോഗോ പ്രകാശനം ശിഹാബ് കൊട്ടുകാട് നിർവഹിച്ചു. ചടങ്ങില്‍ സാമുഹിക പ്രവര്‍ത്തകന്‍ സിദ്ധീഖ് തൂവൂരിനെ ആദരിച്ചു.

ഫെസ്​റ്റി​ന്‍റെ ലോഗോ സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ പ്രകാശനം ചെയ്യുന്നു

റാഫി കൊയിലാണ്ടി, ഗഫൂർ കൊയിലാണ്ടി, റാഷിദ് ദയ, ശരത് ലാൽ, റഹ്​മത്തുല്ല, ശരീഫ് പട്ടാമ്പി (സ്​റ്റോർ മാനേജർമാർ), നിബിൻ ലാൽ (മാർക്കറ്റിങ്​ മാനേജർ) എന്നിവര്‍ പങ്കെടുത്തു. കളറിങ്​ മത്സരത്തില്‍ പങ്കെടുത്ത കുട്ടികൾക്ക് വി.ജെ. നസ്രുറുദ്ദീൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മത്സരവിജയികള്‍ക്കുള്ള സമ്മാനം ഡോ. വിദ്യ നൽകി. വിജി ബിജു, സുഭാഷ് എന്നിവർ മത്സരത്തിന്‍റെ വിധികർത്താക്കളായിരുന്നു. നൗഷാദ് സിറ്റി ഫ്ലവർ (ഡി.എം.എം) പരിപാടികൾ നിയന്ത്രിച്ചു.

ഉദ്​ഘാടന ചടങ്ങിൽ അതിഥികൾ കേക്ക്​ മുറിക്കുന്നു

സമ്മര്‍ കൂള്‍ ഫെസ്​റ്റിനോടനുബന്ധിച്ച് കടത്ത ചൂടില്‍ ആശ്വാസമാകുന്ന പ്രതിരോധ വസ്ത്രങ്ങളും കൂളിങ്​ ഫാനുകളും ആരോഗ്യ സംരക്ഷണ സൗന്ദര്യവർധക വസ്​തുക്കളും ഒരു കുടകീഴില്‍ ഒരുക്കിയിരിക്കുകയാണ് സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവര്‍. ഈ മാസം 17 മുതല്‍ 29 വരെയാണ് സ്പെഷ്യല്‍ ഓഫര്‍ നല്‍കുന്നത്. സമ്മര്‍ കൂള്‍ ഓഫറിനോട് അനുബന്ധിച്ച് സൗദിയിലെ സിറ്റി ഫ്ലവര്‍ ഡിപ്പാർട്ട്​മെന്‍റ്​ സ്​റ്റോറുകള്‍, ഹൈപ്പർ മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലായിടത്തും വിനോദ ഗെയിംമുകള്‍ ഒരുക്കുന്നുണ്ട്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കിവരുന്നു. കൂടാതെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലെമണ്‍ ജ്യൂസ് അടക്കമുള്ള വിവിധ തരം ജ്യൂസുകളുടെ ഫെസ്​റ്റിവല്‍ ഇതോടൊപ്പം നടക്കുന്നുണ്ട്.

കൂടാതെ അനേകം ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. 50 ശതമാനം വിലക്കിഴിവ് ഗാര്‍മെൻറ്​സ്​ സെക്ഷനില്‍ ഏർപ്പെടുത്തിയിട്ടുണ്ട്. വിപുലമായ വസ്ത്രശേഖരം, ആരോഗ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്​റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടുസാധനങ്ങള്‍, പെർഫ്യൂംസ്‌, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്​റ്റിക്‌സ്, ഹോം ലിനെന്‍ എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ലേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈ ഫ്രൂട്‌സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും പ്രത്യേക വിലക്കിഴിവും ഈ കാലയളവില്‍ ലഭ്യമാകുമെന്ന് മാനേജ്മെൻറ്​ വക്താക്കള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopping fest
News Summary - City Flower Summer Cool shopping fest
Next Story