റമദാനെ വരവേല്‍ക്കാന്‍ 'സൂഖ്-2022' ഒരുക്കി സിറ്റി ഫ്ലവര്‍
text_fieldsറിയാദ്: പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേല്‍ക്കാൻ ലോകത്തോടൊപ്പം പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവറും ഒരുങ്ങി. ഏപ്രില്‍ ആദ്യം വ്രതമാസം ആരംഭിക്കുന്നതോടെ അറബ് നാഗരികതയുടെ അടയാളമായ 'സൂഖ്' ഒരുക്കിയാണ് സിറ്റി ഫ്ലവർ റമദാനെ വരവേൽക്കുന്നത്. പ്രത്യേക ദിവസങ്ങളിലും പ്രത്യേക സമയത്തും കച്ചവടത്തിനുളള കേന്ദ്രമാണ് സൂഖ്. സാമൂഹിക ജീവിതത്തില്‍ ആവശ്യമായ മുഴുവന്‍ ഉൽപന്നങ്ങളും സൂഖില്‍ ലഭ്യമാണ്. ഇത്തരത്തില്‍ പാരമ്പര്യവും പൈതൃകവും ഓര്‍മപ്പെടുത്തുന്ന ടെന്റുകള്‍ ഒരുക്കിയാണ് സിറ്റി ഫ്ലവര്‍ ശാഖകളിൽ റമദാൻ സൂഖിന്റെ തയാറെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുളളത്. സിറ്റി ഫ്ലവറിന്റെ നാല് ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കിയിട്ടുളള ടെന്റില്‍ വിപുലമായ ശ്രേണിയിലുള്ള ഉൽപന്നങ്ങളുടെ വന്‍ ശേഖരം ഒരുക്കിയിട്ടുണ്ട്.
റമദാന് ആവശ്യമായ മുഴുവന്‍ ഉൽപന്നങ്ങളും ടെന്റില്‍ ലഭ്യമാണ്. പഴമയുടെ ഓര്‍മയും പുതുമയുടെ അനുഭവങ്ങളും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതാണ് റമദാന് സൂഖ് ടെന്റ്. ഇവിടെ ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഉൽപന്നങ്ങള് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. സിറ്റി ഫ്ലവര്‍ ഹൈപര്‍മാര്‍ക്കറ്റുകളില്‍ മാര്‍ച്ച് 16 മുതലാണ് സൂഖ് ആരംഭിക്കുക. പ്രമോഷന് കാമ്പയിന് ആരംഭിക്കുന്ന ദിവസം ബിഗ് പ്രൈസ് ഡ്രോപ് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം 100 റിയാലിന് തെരഞ്ഞെടുത്ത പത്തിലധികം ഉൽപന്നങ്ങള് നേടാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകളില്‍ മാര്‍ച്ച് 23 മുതല്‍ സൂഖ് പ്രമോഷന് തുടക്കമാകും. ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇരുനൂറിലധികം റമദാന് ഉൽപന്നങ്ങളാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത്. മാര്‍ച്ച് 16 മുതല്‍ 50 റിയാലിന്റെ ഈദ് ഗിഫ്റ്റ് വൗച്ചര്‍ സമ്മാനിക്കും.
ഏപ്രില്‍ 19നും മേയ് അഞ്ചിനും ഇടയില്‍ 250 റിയാലിന് ഗാര്‍മെന്റ്സ്, ഫുട്വെയര് എന്നീ ഡിപ്പാര്‍ട്മെന്റുകളില്‍നിന്ന് ഉൽപന്നങ്ങള് വാങ്ങുന്നവര്‍ക്ക് ഗിഫ്റ്റ് വൗച്ചര്‍ ഉപയോഗിക്കാം. സൂഖ് പ്രത്യേക വിലക്കിഴിവ് ഓണ്‍ലൈന്‍ ഇ-കോമേഴ്സ് പോര്‍ട്ടല്‍ വഴി പര്‍ചേസ് ചെയ്യുന്നവര്‍ക്കും ലഭ്യമാണ്. റമദാനും ഈദും ആഘോഷമാക്കാന്‍ നിരവധി സമ്മാന പദ്ധതികളും മത്സരങ്ങളും നടക്കും. ഇത് സിറ്റിഫ്ലവര്‍ സ്റ്റോറുകളിലും ഓണ്‍ലൈനായും അരങ്ങേറും. റമദാന് ഒന്നു മുതല്‍ 19 വരെ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ രാവിലെ 10 മുതല്‍ 11 വരെ 'ഹാപ്പി അവര്‍' പ്രമോഷന് നടക്കും. ഹാപ്പി അവറില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഉൽപന്നങ്ങള് ഓരോ ആഴ്ചയിലും പ്രമോഷന് ഫ്ലയറില്‍ പ്രസിദ്ധീകരിക്കും. ആശ്ചര്യപ്പെടുത്തുന്ന വിലക്കിഴിവില്‍ ഉൽപന്നങ്ങള് നേടാനുള്ള അവസരമാണ് 'പ്രോഡക്ട് ഓഫ് ദ ഡേ'. സൂഖ് പ്രമോഷന് വേദിയില്‍ സിറ്റി ഫ്ലവര്‍ റിവാര്‍ഡ്സ് ലോയല്‍റ്റി പ്രോഗ്രാം പ്രകാശനവും നടക്കും. സിറ്റി ഫ്ലവര്‍ രൂപകൽപന ചെയ്ത മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതാണ് സിറ്റി ഫ്ലവര്‍ റിവാര്‍ഡ്സ് ലോയല്‍റ്റി പ്രോഗ്രാം. ഇതുപ്രകാരം ഉപഭോക്താക്കള്‍ക്ക് പർച്ചേസിന് അനുസരിച്ച് പോയന്റുകള്‍ ലഭിക്കും.
സിറ്റി ഫ്ലവര്‍ റിവാര്‍ഡ്സ് ലോയല്‍റ്റി ഉടമകള്‍ക്ക് മാത്രമായി പ്രത്യേക പ്രമോഷന് വഴി മികച്ച ഉൽപന്നങ്ങള് ഏറ്റവും കുറഞ്ഞ വിലയ്ക്ക് തെരഞ്ഞെടുക്കാനുളള അവസരവും ഉണ്ടാകും. ഏറ്റവും പുതിയ ഉൽപന്നങ്ങളുടെ വിവരവും പ്രമോഷനും വേഗത്തില്‍ അറിയാനും റിവാര്‍ഡ്സ് ലോയല്‍റ്റി ആപ്പില്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സിറ്റി ഫ്ലവര്‍ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.