'സി.കെ. മേനോൻ മാനവികതയുടെ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹത് വ്യക്തിത്വം'
text_fieldsദമ്മാം: മാനവികതയുടെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹത് വ്യക്തിത്വമാണ് സി.കെ. മേനോനെന്ന് അദ്ദേഹത്തിെൻറ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. ഒരു നല്ല മനുഷ്യസ്നേഹി, സഹജീവികളോട് ഉദാത്തമായ കാരുണ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തി, സാമൂഹിക സേവനത്തിൽ മഹനീയ മാതൃക നമുക്ക് പ്രവർത്തിയിലൂടെ പഠിപ്പിച്ചുതന്ന മാനവസേവകൻ, തികഞ്ഞ മതേതരവാദി, അക്ഷരാർഥത്തിലുള്ള നന്മമരം, ഒരു നല്ല സംഘാടകൻ, വ്യത്യസ്തനായ ബിസിനസുകാരൻ അങ്ങനെ ഒട്ടനവധി വിശേഷണങ്ങൾ ആ പേരിനോട് ചേർത്ത് വെക്കാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ദമ്മാം ക്ലാസിക് ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നാഷനൽ പ്രസിഡൻറ് പി.എം. നജീബ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (െഎ.ഒ.എസ്) മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രവാസികാര്യമന്ത്രി എം.എം. ഹസ്സൻ, മുൻ പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ്, അഡ്വ. കെ.പി. അനിൽകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ. സുബ്രഹ്മണ്യൻ, അഡ്വ. പി.എം. നിയാസ്, അഡ്വ. സജീവ് ജോസഫ്, മാന്നാർ അബ്ദുൽ ലത്തീഫ്, പി.ടി. അജയ് മോഹൻ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ സുനിൽ മുഹമ്മദ്, സാജിദ് ആറാട്ടുപുഴ, താജു അയ്യരിൽ, ഐ.ഒ.സി സൗദി നാഷനൽ സെക്രട്ടറി ഫൈസൽ ഷെരീഫ്, നവയുഗം പ്രസിഡൻറ് ബെൻസി മോഹനൻ, എം.എസ്.എസ് പ്രസിഡൻറ് ശിഹാബ് കൊയിലാണ്ടി, അഷ്റഫ് ആലുവ, പി.എം. ഫസൽ, റഷീദ് വലത്ത്നാ, നാസ്സർ കാവിൽ, ജെ.സി. മേനോൻ, നസറുദ്ദീൻ, ശിവദാസൻ മാസ്റ്റർ എന്നിവ സംസാരിച്ചു. ജയരാജ് കൊയിലാണ്ടി സ്വാഗതവും നൗഫൽ ശരീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.