സി.കെ ശാക്കിർ മുസ്ലിം യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതിയിൽ
text_fieldsജിദ്ദ: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹിയും ജിദ്ദയിൽ ദീർഘകാലം പ്രവാസിയുമായിരുന്ന സി.കെ. ശാക്കിറിനെ മുസ്ലിം യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തി.ദേശീയ ജനറൽ സെക്രട്ടറിയായി അഡ്വ. ഫൈസൽ ബാബുവിനെയും ജോയൻറ് സെക്രട്ടറിയായി പി. ളംറതിനെയും തെരഞ്ഞെടുത്തതിനൊപ്പമാണ് സി.കെ. ശാക്കിറിനെയും കമ്മിറ്റിയിലേക്ക് പരിഗണിച്ചത്.
മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്ദീൻ വാർത്തകുറിപ്പിൽ അറിയിച്ചതാണിത്. എം.എസ്.എഫ് നേതൃനിരയിൽ സജീവമായിരിക്കെ പ്രവാസിയായ ശാക്കിർ കെ.എം.സി.സി ജിദ്ദ വാഴക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി, കൊണ്ടോട്ടി മണ്ഡലം ജനറൽ സെക്രട്ടറി, ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി, സൗദി നാഷനൽ കമ്മിറ്റി ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
ഒമ്പതു വർഷത്തോളം സൗദി കെ.എം.സി.സി ഹജ്ജ് സെൽ കൺവീനറായും എട്ടു വർഷത്തോളം ഗൾഫ് ചന്ദ്രിക ജിദ്ദ ബ്യൂറോ ചീഫുമായിരുന്ന ശാക്കിർ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറിയുമായിരുന്നു. നിലവിൽ വാഴക്കാട് കെ.എം.സി.സി ഹരിത സാന്ത്വനം ആതുരസേവന കേന്ദ്രം ജനറൽ സെക്രട്ടറി, പ്രവാസികളുടെ ബിസിനസ് സംരംഭമായ ലീപ്ര വെൻചേഴ്സിെൻറ ഡയറക്ടർ ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. വിദ്യാർഥികളുടെ അവകാശത്തിനും പ്രവാസി വിഷയങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിനുമായി ശ്രദ്ധേയമായ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മത, സാമൂഹിക, ജീവകാരുണ്യ കൂട്ടായ്മകളിലും സജീവമായ സി.കെ. ശാക്കിർ മികച്ച സംഘാടകനും പ്രഭാഷകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.