Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊച്ചിയിൽ പ്രവാസികളുടെ...

കൊച്ചിയിൽ പ്രവാസികളുടെ വിജയഗാഥ; ക്ലാരിയോൺ ഹോട്ടൽ ഖയാൽ ഉദ്ഘാടനത്തിനൊരുങ്ങി

text_fields
bookmark_border
കൊച്ചിയിൽ പ്രവാസികളുടെ വിജയഗാഥ; ക്ലാരിയോൺ ഹോട്ടൽ ഖയാൽ ഉദ്ഘാടനത്തിനൊരുങ്ങി
cancel

ജിദ്ദ: തുച്ഛവരുമാനക്കാരായ പ്രവാസികൾക്കും നിക്ഷേപിക്കാൻ അവസരമൊരുക്കി ജിദ്ദ ആസ്ഥാനമായി രൂപം കൊണ്ട ഖയാലിന്റെ ആദ്യ വൻകിട പദ്ധതി കൊച്ചിയിൽ പൂർത്തിയായി. കൊച്ചി കാക്കനാട് ഇൻഫോ പാർക്കിനു സമീപം നിർമിച്ച 12 നില ക്ലാരിയോൺ ഹോട്ടൽ ഖയാൽ ഉദ്ഘാടനത്തിനൊരുങ്ങിയതായി ചെയർമാൻ ഫസൽ കൊച്ചി അറിയിച്ചു.

മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ വിവിധ സംരംഭങ്ങളിൽ മുതൽമുടക്കി അതുവഴി ചെറിയ വരുമാനക്കാരായ പ്രവാസികളുടെ സമഗ്രവും സന്തുലിതവുമായ സാമ്പത്തിക വികാസം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഖയാലിന്റെ പ്രവർത്തനം ആരംഭിച്ചത്. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം 607 നിക്ഷേപകരാണ് ഖയാലിന്റെ ആദ്യ പദ്ധതിയിൽ പങ്കാളികളായിരിക്കുന്നത്. സുതാര്യതയും ദൃഢനിശ്ചയവും കൈമുതലാക്കി മുന്നിട്ടിറങ്ങിയാൽ വലിയ നേട്ടം കൈവരിക്കാനാകുമെന്നാണ് ഈ പദ്ധതി തെളിയിച്ചിരിക്കുന്നത്. വിശ്വസിക്കാവുന്ന നിക്ഷേപ സാധ്യതകൾ പൊതുവെ അപൂർവമായിരിക്കെയാണ് പ്രവാസികളിൽ സമ്പാദ്യശീലവും നിക്ഷേപശീലവും വളർത്തിക്കൊണ്ട് ഖയാലിന്റെ വിജയഗാഥ. ചെറിയ വരുമാനക്കാർക്കടക്കം നിക്ഷേപ വാതിൽ തുറന്ന ഈ സംരംഭം ഐ.പി.ഒയുടെ മിനിയേച്ചർ പതിപ്പാണെന്ന് വിശേഷിപ്പിക്കാം. ഇത്തരം പദ്ധതികളും മാതൃകകളും വികസിപ്പിക്കുന്നതിലൂടെ പ്രവാസികളുടെ പങ്കാളിത്വവും നേതൃത്വവും തന്നെ ഉറപ്പാക്കി നിക്ഷേപ തട്ടിപ്പുകളിൽ നിന്ന് പ്രവാസികളെ രക്ഷിക്കാൻ കഴിയും.


ഗൾഫ് രാജ്യങ്ങളിൽ മാറിവരുന്ന തൊഴിൽ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ പ്രവാസികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനപ്പെടുന്ന നിക്ഷേപ പദ്ധതികൾ അനിവാര്യമാണെന്ന് മനസ്സിലാക്കിയാണ് ഖയാൽ ഗ്രൂപ്പിന്റെ ചുവടുവെപ്പുകളെന്നും പങ്കാളിത്ത പദ്ധതിയാണെങ്കിലും മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ടുതന്നെ മുന്നോട്ടു പോകുമെന്നും ചെയർമാൻ ഫസൽ കൊച്ചി പറഞ്ഞു. കൃത്യമായ നിക്ഷേപ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയും സുതാര്യത ഉറപ്പുവരുത്തിയും വിപണിയിലെ നല്ല രീതികളും മാതൃകകളും സ്വാംശീകരിച്ചുമാണ് ഖയാലിന്റെ രൂപഘടനയും പ്രയാണവും. ആദ്യ പദ്ധതിയായ ഹോട്ടൽ ആഗോളതലത്തിൽ 6,500 ഹോട്ടലുകൾ നടത്തുന്ന ചോയ്സ് ഗ്രൂപ്പിന്റെ പ്രീമിയം ബ്രാൻഡായ ക്ലാരിയോൺ ലേബലിലാണ് ആരംഭിക്കുന്നത്. ചോയ്സ് ഗ്രൂപ്പിന്റെ കീഴിൽ സുഭാ ഗ്രൂപ്പിനാണ് നടത്തിപ്പ് ചുമതല.

പ്രവാസികളുടെ നിക്ഷേപ ശീലവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് ഇനിയും മുന്നേറാനാകുമെന്നാണ് ആദ്യസംരഭം പൂർത്തിയായപ്പോൾ വ്യക്തമായതെന്നും ചെയർമാൻ പറഞ്ഞു. പ്രവാസികൾ തന്നെയാണ് കമ്പനി രൂപംകൊണ്ടതു മുതൽ ഓരോ ചുവടും കൂടിയാലോചിച്ചു മുന്നോട്ടു കൊണ്ടുപോയത്. പ്രതിഫലമില്ലാതെ തന്നെ അവർ നൽകിയ സേവനങ്ങൾ മഹത്തരമാണ്. തങ്ങളുടെ വിയർപ്പിന്റെ ഫലവും വിശദാംശങ്ങളും അറിയാൻ നിക്ഷേപകർ പലരും ഇതിനകം ഹോട്ടൽ സന്ദർശിച്ചിട്ടുണ്ട്. അവധിക്കാലത്ത് നാട്ടിലെത്തുന്നവർക്ക് സന്ദർശനത്തിന് അവസരമൊരുക്കിയിട്ടുമുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കും ടൂറിസ്റ്റുകളായും കൊച്ചി സന്ദർശിക്കുന്നവർ പ്രവാസികളുടെ ഈ സംരംഭം കണ്ടറിയണമെന്നും ഇവിടത്തെ ആതിഥ്യ മര്യാദ അനുഭവിച്ചറിയണമെന്നും ഫസൽ കൊച്ചി അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsClarion Hotel Khaya
News Summary - Clarion Hotel Khayal is ready for inauguration
Next Story