വർഗീയ ഫാഷിസത്തിന് ഭരണഘടന ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല -തൃശൂര്‍ ഒ.ഐ.സി.സി
text_fieldsറിയാദ്: സമകാലീന ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്ത് റിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി ‘ജനവിധിയും ഭരണഘടനയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടേബിൾ ടോക്ക് ചൂടേറിയ ചര്‍ച്ചക്കും ഇഴകീറിയുള്ള രാഷ്ട്രീയ വിലയിരുത്തലിനും വേദിയായി മാറി. ഇന്ത്യയുടെ ജീവശ്വാസവും ബഹുസ്വരതയുടെ രാഷ്ട്രീയ പ്രമാണവുമാണ് ഇന്ത്യൻ ഭരണഘടന. രാഷ്ട്രം നിലനിൽക്കുന്നിടത്തോളം കാലം ഒരു വർഗീയ ഫാഷിസത്തിനും ഭരണഘടന ഇല്ലായ്മ ചെയ്യാനോ മറ്റു ഹിഡൻ അജണ്ട നടപ്പാക്കാനോ കഴിയില്ല. മതേതരത്വവും ഫെഡറലിസവും ഇത്രമേല്‍ വെല്ലുവിളിക്കപ്പെട്ട മറ്റൊരു കാലഘട്ടം രാജ്യചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മതത്തിന്റെ പേരിലുള്ള വിഭജനം ഭരണകൂടത്തിന്റെ രാഷ്ട്രീയായുധവും തെരഞ്ഞെടുപ്പ് തന്ത്രവുമായി തീര്‍ന്നിരിക്കുന്നതായും വെറുപ്പിന്റെ പ്രത്യയശാസ്ത്രം തെരഞ്ഞെടുപ്പുകളെപ്പോലും ആഴത്തില്‍ സ്വാധീനിച്ചത് തടയാന്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് ഒരു പരിധിവരെ സാധിച്ചതായും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ചര്‍ച്ചയില്‍ അഡ്വ. എൽ.കെ. അജിത് (ഒ.ഐ.സി.സി), ഷാജി റസാഖ് (കേളി), ഷാഫി ചിറ്റത്തുപാറ (കെ.എം.സി.സി), സുധീർ കുമ്മിള്‍ (നവോദയ), ഇല്യാസ് പാണ്ടിക്കാട് (ആവാസ്), വിനോദ് (ന്യൂ ഏജ്), സലീം പള്ളിയിൽ എന്നിവർ സംസാരിച്ചു. ബത്ഹ ഡി-പാലസ് ഹോട്ടലിലെ ‘സബര്‍മതി’ ഹാളില്‍ നടന്ന ചര്‍ച്ചാസംഗമത്തില്‍ മാധ്യമ പ്രവർത്തകന് ജയൻ കൊടുങ്ങല്ലൂര്‍ മോഡറേറ്ററായിരുന്നു. ജില്ല പ്രസിഡൻറ് തൽഹത്ത് ഹനീഫ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സജീര്‍ പൂന്തുറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അൻസായി ഷൗക്കത്ത് സ്വാഗതവും രാജേഷ് ഉണ്ണിയാട്ടില്‍ നന്ദിയും പറഞ്ഞു.
നാസര്‍ വലപ്പാട്, യഹിയ കൊടുങ്ങല്ലൂര്‍, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, അമീര്‍ പട്ടണത്ത്, കരീം കൊടുവള്ളി, മൊയ്തീന്, മാത്യൂസ്, ഷഫീക്ക് പുരക്കുന്നില്‍, കെ.കെ. തോമസ്, മജു സിവിൽസ്റ്റേഷന് എന്നിവര്‍ പങ്കെടുത്തു.
ഇബ്രാഹിം, ഷാനവാസ് പുന്നിലത്ത്, ലോറന്‍സ് അറക്കല്‍, വല്ലി ജോസ്, മുസ്തഫ പുന്നിലത്ത്, നേവല്‍ ഗുരുവായൂര്‍, ഷംസു, മജീദ്, ജോസ്, അബ്ദുല്‍ ഗഫൂര്‍, ജോയ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.