ദമ്മാം ഐ.സി.സി മദ്റസയില്‍ ക്ലാസുകൾ ജൂലൈ ആദ്യവാരം മുതൽ
text_fieldsദമ്മാം: സൗദി മതകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇസ്‍ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി) മലയാള വിഭാഗത്തിന്റെയും ഇന്ത്യന്‍ ഇസ്‍ലാഹി സെന്ററിന്റെയും സഹകരണത്തോടെ നടത്തുന്ന ഐ.സി.സി മദ്റസ 2022-23 അക്കാദമിക വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ സ്വീകരിക്കാൻ തുടങ്ങിയതായി മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ മദീനി അറിയിച്ചു.
ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ 16 ഡിവിഷനുകളിലായി 300ഓളം വിദ്യാർഥികള്‍ നിലവില്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകളിലായി വനിതകളടക്കം 16ഓളം അധ്യാപകര്‍ മലയാള വിഭാഗം പ്രബോധകന്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനിയുടെ നേതൃത്വത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഖുര്‍ആൻ അർഥം സഹിതം പാരായണം, മനഃപാഠം, ഹദീസ് പഠനം, വിശ്വാസം, ഇസ്‍ലാമിക കർമം, അദ്ക്കാറുകള്‍, ഇസ്‍ലാമിക ചരിത്രം, സ്വഭാവ പഠനം, വ്യാകരണം, അറബി ഭാഷ തുടങ്ങിയ വിശാലമായ സിലബസാണ് നിലവിലുള്ളത്.
ശനിയാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ക്ലാസുകൾ നടക്കും. 2022-23 മദ്റസ പ്രവേശന അപേക്ഷ ഫോറം വിതരണോദ്ഘാടനം അബ്ദുൽ ഖാദർ കൊടുങ്ങല്ലൂരിന് നൽകി അബ്ദുന്നാസർ കരൂപടന്ന നിർവഹിച്ചു.
പ്രവേശനത്തിനുള്ള അപേക്ഷകള്‍ക്ക് ശനിയാഴ്ചകളിൽ സീക്കോയിലുള്ള ഐ.സി.സി മദ്റസയിലും അല്ലാത്ത ദിവസങ്ങളിൽ ദമ്മാം ഇന്ത്യന്‍ ഇസ്‍ലാഹി സെന്ററിലും ബന്ധപ്പെടാം. ജൂലൈ ഒന്നിന് അഞ്ച് വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മദ്റസയില്‍ പ്രവേശനം നേടാം.കൂടുതൽ വിവരങ്ങള്‍ക്ക് 0506995447, 0591454141, 0507904018 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.