വർഗീയ പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണം -കെ.എം.സി.സി
text_fieldsജിദ്ദ: പൂഞ്ഞാറിൽ നടന്ന സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ വർഗീയ പാരാമർശം പിൻവലിച്ച് കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് ജിദ്ദ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തികച്ചും വർഗീയ പരാമർശമാണ് മുഖ്യമന്ത്രി നടത്തിയത്. ഒരു മതവിഭാഗത്തെ സംശയത്തിൻ്റെ മുനയിൽ നിർത്തി അതിൽ നിന്നും മറ്റു മതസ്ഥരുടെ വോട്ട് നേടാനുള്ള തന്ത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്.
കുറച്ച് കുട്ടികൾ നടത്തിയ ഒരു സംഭവം പോലും വർഗീയമാക്കുന്നവർ നാട്ടിൽ മതവിദ്വേഷം വളർത്തി സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണിത്. സംഭവത്തിൽ മുസ്ലിം വിദ്യാർഥികൾ മാത്രമല്ല, മറിച്ച് ക്രിസ്ത്യൻ, ഹിന്ദു വിദ്യാർഥികളും അടങ്ങിയവരാണ് ഉണ്ടായിരുന്നത് എന്ന് കേരള കോൺഗ്രസ്സ് എം നേതാവ് അഡ്വ. ജെയിംസ് സർവകക്ഷി യോഗത്തിൽ കൃത്യമായി വ്യക്തമാക്കിയത് മുഖ്യമന്ത്രിക്കും വർഗീയത പേറുന്നവർക്കുമുള്ള കൃത്യമായ മറുപടിയാണെന്നും കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.