ചുവടുമാറ്റം ശൈത്യകാലത്തിലേക്ക്
text_fieldsയാംബു: സൗദിയിൽ ശൈത്യത്തിലേക്കുള്ള കാലാവസ്ഥ മാറ്റത്തിെൻറ സൂചന പ്രകടമായതിൽ സന്തോഷിക്കുകയാണ് കർഷകർ. മൂടിക്കെട്ടിയ കാലാവസ്ഥയിൽ മഴ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എല്ലാവരും.
കാലാവസ്ഥാ ചൂടിൽനിന്ന് പതിയെ തണുപ്പിലേക്ക് മാറുന്നതിെൻറ തുടക്കം അറിയിച്ചാണ് വിവിധ ഭാഗങ്ങളിൽ നേരിയതും മിതവുമായ മഴ പെയ്തത്. പല ഭാഗങ്ങളിലും ഇടി മിന്നലോടു കൂടിയ പേമാരിയുടെ വരവ് തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ കനത്തമഴയും പൊടിക്കാറ്റും പ്രകടമായിരുന്നു. ഗൾഫിലാകെ കാലാവസ്ഥാ മാറ്റത്തിെൻറ പിടിയിലാണ്. വരുംദിവസങ്ങളിലും മഴയുണ്ടാവുമെന്നാണ് പ്രവചനം.
അടുത്ത ആഴ്ചവരെ ശക്തമായ തണുപ്പ് പ്രകടമാവില്ലെന്ന് അൽ ഖസീം സർവകലാശാലയിലെ കാലാവസ്ഥാ വിഭാഗം മുൻ പ്രഫസർ ഡോ. അബ്ദുല്ല അൽ മിസ്നദ് പറഞ്ഞു. ഈ സീസണിലെ മഴയുടെ വരവ് ജിദ്ദ, തബൂക്ക്, മക്ക, മദീന, യാംബു, അൽ ഖസീം, ഹായിൽ, അൽ ജൗഫ് എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ പ്രകടമായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിെൻറ വടക്കൻ അതിർത്തിയിലേക്കും മറ്റു ഭാഗങ്ങളിലേക്കും വരും ആഴ്ചകളിൽ മഴയുടെ വരവ് പ്രതീക്ഷിക്കുന്നതായും ആദ്ദേഹം കൂട്ടിച്ചേർത്തു.
തെക്കുഭാഗത്തുനിന്നുള്ള കാറ്റ് വരും നാളുകളിൽ അന്തരീക്ഷത്തിൽ പ്രകടമാവുമെന്നും മധ്യ പടിഞ്ഞാറൻ പ്രദേശങ്ങൾക്കിടയിൽ നല്ല പൊടിക്കാറ്റിന് സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
താഴ്ന്ന പ്രദേശത്തുള്ളവരോട് മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് മാറിനിൽക്കാൻ സിവിൽ ഡിഫൻസ് കഴിഞ്ഞദിവസം പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.