കാലാവസ്ഥ ഉഷ്ണം
text_fieldsജിദ്ദ: ഇത്തവണ ഹജ്ജ് വേളയിൽ പൊതുവേ ചുടുള്ള കാലാവസ്ഥയായിരിക്കുമെന്നും 45 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സി.ഇ.ഒ ഡോ. അയ്മൻ ബിന സാലിം ഗുലാം പറഞ്ഞു. പുണ്യസ്ഥലങ്ങളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ഉച്ചതിരിഞ്ഞ് കിഴക്ക് ഉയർന്ന ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടുന്നതു കാരണം പൊടിക്കാറ്റ്, മഴ എന്നിവക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. കാലാവസ്ഥ നിരീക്ഷണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. കാലാവസ്ഥ വിവരങ്ങൾ കൈമാറുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മത്വാഫിൽ സ്റ്റിക്കർ പതിക്കൽ പൂർത്തിയായി
ജിദ്ദ: സമൂഹ അകലം പാലിക്കാൻ മത്വാഫിൽ ഉൾക്കൊള്ളാവുന്ന തീർഥാടകരുടെ എണ്ണത്തിന് അനുസരിച്ച് സ്റ്റിക്കർ പതിക്കൽ പൂർത്തിയായി. മത്വാഫിന് പുറമെ താഴത്തെ നിലയിലും ഒന്നാം നിലയിലുമാണ് പുതിയ സ്റ്റിക്കറുകൾ ഇരുഹറം കാര്യാലയത്തിന് കീഴിലെ ക്രൗഡ് മാനേജ്മെൻറ് പതിച്ചിരിക്കുന്നത്.
ത്വാവാഫിനായി 25 പാതകൾ ഒരുക്കിയതായി ക്രൗഡ് മാനേജ്മെൻറ് വകുപ്പ് മേധാവി എൻജി. ഉസാമ ഉജൈലി പറഞ്ഞു. താഴത്തെ നിലയിൽ നാല് പാതകളും ഒന്നാംനിലയിൽ അഞ്ച് പാതകളും ഒരുക്കിയിട്ടുണ്ട്. നമസ്കാര സ്ഥലങ്ങളിലും സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ത്വവാഫിനും നമസ്കാരത്തിനുമിടയിൽ സമൂഹ അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ മുൻകരുതലിെൻറ ഭാഗമാണ് സ്റ്റിക്കറുകൾ പുതുക്കി സ്ഥാപിച്ചിരിക്കുന്നതെന്നും ക്രൗഡ് മാനേജ്മെൻറ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.