ഭയപ്പെടേണ്ട സമയം കഴിഞ്ഞു-കാലാവസ്ഥ വിഭാഗം
text_fieldsജിദ്ദ: രാജ്യത്ത് മെകുനു ചുഴലിക്കാറ്റുണ്ടാകുമെന്ന് ഭയപ്പെടേണ്ട സമയപരിധി കഴിഞ്ഞതായി കാലാവസ്ഥ വിഭാഗം മേധാവി ഡോ. ഖലീൽ അൽസഖഫി. കാറ്റുണ്ടാകുമെന്ന് പറഞ്ഞ മേഖലകളിൽ തിങ്കളാഴ്ച വരെ നല്ല മഴക്ക് സാധ്യതയുണ്ട്. കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ആളുകളെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശനിയാഴ്ച വൈകുന്നേരം മുതൽ ഖർഖിർ പ്രദേശത്ത് മഴ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ഖർഖിർ, റൂബുൽഖാലി എന്നീ മേഖലകളിൽ കനത്തമഴക്കും ദൂരക്കാഴ്ച നന്നേകുറയുന്ന പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിെൻറ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ചുഴലിക്കാറ്റും കനത്ത മഴയുമുണ്ടാകുകയാണെങ്കിൽ ഏത് അടിയന്തിരഘട്ടം നേരിടാനും വാദിദവാസിർ സിവിൽ ഡിഫൻസ് ഒരുങ്ങി.
ആവശ്യമായ ഉദ്യേഗസ്ഥരേയും ഇവർക്ക് വേണ്ട വാഹനങ്ങളും ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സഹായം തേടിയുള്ള ഫോൺ വിളികൾ കൈകാര്യം പ്രത്യേക സംഘങ്ങളെ ഒരുക്കി. മേഖല ഗവർണറുടെ നിർദേശത്തെ തുടർന്ന് ബന്ധപ്പെട്ട ഗവൺമെൻറ്, സ്വകാര്യ വകുപ്പുകളേയും സന്നദ്ധ സേവന വിഭാഗങ്ങളേയും വിളിച്ചുകൂട്ടി അടിയന്തിര പ്രവർത്തന പദ്ധതി ആവിഷ്ക്കരിച്ചതായി മേഖല സിവിൽ ഡിഫൻസ് മേധാവി കേണൽ തുർകി ബിൻ ആഇദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.