Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകി​ഴ​ക്ക​ൻ...

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ പ്ര​തി​ഷേ​ധം: മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തും

text_fields
bookmark_border
കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ പ്ര​തി​ഷേ​ധം:  മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തും
cancel
camera_alt

ദമ്മാം മീഡിയാ ഫോറം സംഘടിപ്പിച്ച പരിപാടി ഹബീബ്​ ഏലംകുളം ഉദ്​ഘാടനം ചെയ്യുന്നു

ദ​മ്മാം: സാ​മാ​ന്യ​ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​കു​ന്ന മാ​ധ്യ​മ​ങ്ങ​ളെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കൂ​ച്ചു​വി​ല​ങ്ങി​ട്ടു​ള്ള അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ ജ​നാ​ധി​പ​ത്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്ന്​ ദ​മ്മാം മീ​ഡി​യ​ഫോ​റം സം​ഘ​ടി​പ്പി​ച്ച പൗ​ര​സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​സു​ര​ക്ഷ​യു​ടെ കാ​ര​ണം പ​റ​ഞ്ഞ് മീ​ഡി​യ​വ​ൺ പ്ര​ക്ഷേ​പ​ണം നി​ർ​ത്തി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് 'മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന് വി​ല​ങ്ങ് വീ​ഴു​മ്പോ​ൾ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ പ്ര​തി​ക​രി​ക്കു​ന്നു'​എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന സം​ഗ​മം മേ​ഖ​ല​യി​ലെ 70ൽ ​അ​ധി​കം മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത പ്ര​തി​ക​ര​ണ​വേ​ദി കൂ​ടി​യാ​യി. ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ശ​ബ്ദി​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ കു​റ്റ​മാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന നി​ശ്ശ​ബ്ദ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ്​ നി​ല​വി​ലു​ള്ള​തെ​ന്നും ഇ​തു​ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​െ​ണ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​റി​യാ​നും അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നു​മു​ള്ള പൗ​ര​​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ത്തി​നു നേ​രെ​യാ​ണ് അ​ധി​കാ​രി​ക​ൾ തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ൾ നി​യ​മം മ​റി​ക​ട​ന്നാ​ൽ പ​രാ​തി ന​ൽ​കാ​നും വ്യ​വ​സ്ഥാ​പി​ത​മാ​യി നേ​രി​ടാ​നും സം​വി​ധാ​നം നി​ല​നി​ൽ​ക്കെ പു​റ​ത്തു പ​റ​യാ​നാ​വാ​ത്ത രാ​ജ്യ​സു​ര​ക്ഷാ നി​യ​മം ചൂ​ണ്ടി​ക്കാ​ട്ടി നി​ഗൂ​ഢ​മാ​യ നീ​ക്കം ദു​രു​ദ്ദേ​ശ്യ​പ​ര​മെ​ന്ന് സം​ശ​യി​ക്കു​ന്ന​തി​ൽ ആ​രെ​യും പ​ഴി​പ​റ​യാ​നാ​കി​ല്ല. ഭ​ര​ണ​കൂ​ട​ത്തെ പു​ക​ഴ്ത്തു​ന്ന​തി​നെ മാ​ത്രം പോ​റ്റി വ​ള​ർ​ത്തു​ക​യും അ​തി​ന് വ​ഴ​ങ്ങാ​ത്ത മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ളെ​യും പ​ര​ന്മാ​രെ​യും നി​ര​ന്ത​രം വേ​ട്ട​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത് നി​ത്യ​കാ​ഴ്ച​യാ​യി​രി​ക്കു​ന്നു. പ​ച്ച​യാ​യ വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കു​ന്ന വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും രാ​ജ്യ​ത്ത് ധ്രു​വീ​ക​ര​ണം ന​ട​ത്തു​മ്പോ​ഴാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. വി​മ​ർ​ശ​ന​ങ്ങ​ളെ​യും സം​വാ​ദ​ങ്ങ​ളെ​യും ഭ​യ​ക്കു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളെ ഇ​തി​നു മു​മ്പും ക​ടി​ഞ്ഞാ​ണി​ട്ടി​ട്ടു​ണ്ട്. മാ​ധ്യ​മ​ങ്ങ​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ബാ​ധി​ക്കു​ന്ന നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ളും ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​തി​നെ​തി​രെ ക​ക്ഷി​ത്വം മ​റ​ന്ന് തി​ക​ഞ്ഞ രാ​ഷ്‌​ടീ​യ-​ച​രി​ത്ര ബോ​ധ്യ​ത്തോ​ടെ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ക മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മെ​ന്നും സ​ദ​സ്സി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പ്ര​തി​നി​ധി​ക​ളും ഐ​ക​ക​ണ്​​േ​ഠ്യ​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​വോ​ദ​യ, ന​വ​യു​ഗം, കെ.​എം.​സി.​സി, ഒ.​ഐ.​സി.​സി, ത​നി​മ, യൂ​ത്ത് ഇ​ന്ത്യ, പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി, ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്‌.​സി, സി​ജി, ഫോ​ക്ക​സ്, ദ​മ്മാം ലീ​ഡേ​ഴ്‌​സ് ഫോ​റം, ഇ​ന്ത്യ​ൻ ഫ്ര​റ്റേ​ണി​റ്റി ഫോ​റം, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം, ക​സ​വ്, ഡി​സ്​​പാ​ക്, ഫോ​ർ​സ, സീ​ഫ്, എം.​എ​സ്.​എ​സ്, എ​പ്സാ​ക്, കി​സ്മ​ത്ത്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ തു​ട​ങ്ങി​യ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പെ​രി​ന്ത​ൽ​മ​ണ്ണ, വാ​ഴ​ക്കാ​ട്, തെ​ക്കേ​പ്പു​റം, ത​ല​ശ്ശേ​രി, ക​ണ്ണൂ​ർ, തൃ​ശൂ​ർ, വ​ട​ക​ര, പൊ​ന്നാ​നി, കീ​ഴു​പ​റ​മ്പ്, എ​ട​വ​ണ്ണ, ആ​ല​പ്പു​ഴ തു​ട​ങ്ങി​യ നാ​ട്ടു​കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കെ​എം. ബ​ഷീ​ർ, മ​ൻ​സൂ​ർ പ​ള്ളൂ​ർ, ഇ.​എം. ക​ബീ​ർ, ആ​ൽ​ബി​ൻ ജോ​സ​ഫ്, മു​ഹ​മ്മ​ദ് ന​ജാ​ത്തി, മ​ണി​ക്കു​ട്ട​ൻ, മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, സി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്, ബ​ഷീ​ർ ഉ​ള്ള​ണം, നി​സാ​ർ പൊ​ന്നാ​നി, ആ​ബി​ദ് നീ​ല​ഗി​രി, ഇ.​കെ. സ​ലീം, ഷാ​ജ​ഹാ​ൻ തി​രു​വ​ന​ന്ത​പു​രം, ബി​ജു പൂ​ത​ക്കു​ളം, ടി.​പി.​എം. ഫ​സ​ൽ, ഡോ. ​സി​ന്ധു​ബി​നു, അ​സ്‌​ലം കൊ​ള​ക്കാ​ട​ൻ, സി.​കെ. ഷ​ഫീ​ഖ്, ഖ​ദീ​ജ ഹ​ബീ​ബ്, ഷ​ബ്​​ന ഫൈ​സ​ൽ, റ​ഷീ​ദ് ഉ​മ​ർ, അ​ഷ്‌​റ​ഫ് ആ​ലു​വ, ഷാ​ജി മ​തി​ല​കം, ഹ​മീ​ദ് വ​ട​ക​ര, മ​ൻ​സൂ​ർ എ​ട​ക്കാ​ട്, മൂ​സ​ക്കു​ട്ടി കൊ​ണ്ടോ​ട്ടി, റ​ഷീ​ദ്​ ഉ​മ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്‍റ്​ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഹ​ബീ​ബ് ഏ​ലം​കു​ളം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി.​ടി. അ​ല​വി, അ​ഷ്‌​റ​ഫ് ആ​ള​ത്ത്, നൗ​ഷാ​ദ് ഇ​രി​ക്കൂ​ർ, റ​ഫീ​ഖ് വ​യ​നാ​ട്, ലു​ഖ്‌​മാ​ൻ വി​ള​ത്തൂ​ർ, പ്ര​വീ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സൂ​ബൈ​ർ ഉ​ദി​നൂ​ർ അ​വ​താ​ര​ക​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് വെ​ഞ്ഞാ​റ​മൂ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ജീ​ബ് ക​ള​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:democracy
News Summary - Clinging to the media will destabilize democracy
Next Story