'അസം വെടിവെപ്പ്: ഭയപ്പെടുത്തി വംശഹത്യചെയ്യാനുള്ള സംഘപരിവാര ശ്രമം'
text_fieldsറിയാദ്: അവകാശങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കുന്നവരെ വെടിവെച്ചുകൊന്നും ഭയപ്പെടുത്തിയും വംശഹത്യചെയ്യാനുള്ള സംഘപരിവാര ശ്രമം വെറും വ്യാമോഹമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി അംഗം ഹാരിസ് വാവാട് പറഞ്ഞു. ഫോറം ഉലയ്യ ബ്ലോക്ക് പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസമിലെ കുടിയൊഴുപ്പിക്കലിനെതിരെ പ്രതികരിച്ച നിരപരാധികൾക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് വെടിവെച്ചത് നീതീകരിക്കാൻ പറ്റാത്തതാണ്. വെടിവെച്ചുകൊന്ന വ്യക്തിയുടെ മൃതദേഹത്തിൽ പൊലീസ് നോക്കിനിൽക്കെ ഫോട്ടോഗ്രാഫർ നടത്തിയ അതിക്രമം ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ബ്ലോക്ക് കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് മുജീബ് കാസിം അവതരിപ്പിച്ചു. പ്രതിനിധിസഭ 2021-2024 കാലയളവിലേക്കുള്ള ഏഴ് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. റസാക്ക് മാക്കൂൽ (പ്രസി.), റഹീം കല്ലായി (വൈസ് പ്രസി.), അലിമോൻ (സെക്ര.), അബ്ദുൽ ജലീൽ എടപ്പാൾ, അബ്ദുൽ അസീസ് ആലുവ (ജോ. സെക്ര.), അബ്ദുൽകലാം, ബിലാൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് ഫോറം തമിഴ്നാട് സ്റ്റേറ്റ് കമ്മിറ്റി അംഗം ദിവാൻ ഒലി, കേരള സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് ഉസ്മാൻ എന്നിവർ നിയന്ത്രിച്ചു. പരിപാടിയിൽ സൈനുൽ ആബിദ്, റഹീം കല്ലായി, റസാഖ് മാക്കൂൽ, അലിമോൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.