കോവിഡ് വ്യാപനം; എട്ടു പള്ളികൾ അടച്ചു
text_fieldsറിയാദ്: പള്ളിയിലെത്തിയ 10 പേർക്ക് കോവിഡ് കണ്ടെത്തിയതിനെത്തുടർന്ന് സൗദിയിലെ മൂന്നു പ്രദേശങ്ങളിലായി എട്ടു പള്ളികൾ താൽക്കാലികമായി അധികൃതർ അടച്ചു. ഇതിൽ ആറു പള്ളികൾ റിയാദിലും ഒന്ന് മദീനയിലും മറ്റൊന്ന് തബൂക്കിലുമാണെന്ന് ഇസ്ലാമിക് അഫയേഴ്സ് ദഅ്വ ആൻഡ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടികൾക്കും ശുചീകരണത്തിനും ശേഷം മക്ക, ഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മുമ്പ് അടച്ച ആറു പള്ളികൾ വീണ്ടും തുറന്നിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 29 ദിവസത്തിനുള്ളിൽ 236 പള്ളികൾ അടച്ചിരുന്നെന്നും അതിൽ 224 എണ്ണം ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറക്കുകയും പൊതുസുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡിനെ നേരിടാനുള്ള എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്നും എന്തെങ്കിലും ആരോഗ്യ പ്രോട്ടോകോൾ ലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആരാധനക്കെത്തുന്നവരോടും പള്ളി ഉദ്യോഗസ്ഥരോടും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.