പ്രവാസി പ്രശ്നപരിഹാരത്തിന് കൂട്ടായ മുന്നേറ്റം അനിവാര്യം -പ്രവാസി ചർച്ച സദസ്സ്
text_fieldsജിദ്ദ: പ്രവാസികളുടെ പ്രശ്നങ്ങൾ പ്രവാസത്തിെൻറ ആരംഭം തൊട്ടേ തുടങ്ങിയതാണെന്നും പ്രവാസിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ എല്ലാകാലത്തും അധികൃതരിൽനിന്നും വേണ്ടത്ര അനുഭാവം ഉണ്ടായിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യമെന്നും അതുകൊണ്ടുതന്നെ പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് കൂട്ടായ യോജിച്ച മുന്നേറ്റം ഉണ്ടാകേണ്ടതുണ്ടെന്നും ജിദ്ദയിൽ പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം കേരളയും വിവിധ ജി.സി.സി പ്രവാസി ഘടകങ്ങളും ചേർന്ന് ആഗസ്റ്റ് 13ന് നടത്തുന്ന പ്രവാസി പ്രക്ഷോഭത്തിെൻറ മുന്നോടിയായിട്ടായിരുന്നു സദസ്സ്.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പ്രവാസി ദ്രോഹ നടപടി അവസാനിപ്പിക്കുക, യാത്രപ്രശ്നം പരിഹരിക്കുക, ഗൾഫ് വിദ്യാർഥികൾ നേരിടുന്ന ക്ലേശങ്ങൾക്ക് പരിഹാരമുണ്ടാവുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പ്രവാസി പ്രക്ഷോഭം. പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൺ പ്രോവിൻസ് പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ബഷീർ ചുള്ളിയൻ വിഷയമവതരിപ്പിച്ചു. പ്രവാസി ഹെൽപ് ഡസ്ക് കോഓഡിനേറ്റർ യൂസുഫ് പരപ്പൻ പ്രവാസികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു. സക്കീർ മാസ്റ്റർ (ഒ.ഐ.സി.സി), ഷിബു തിരുവനന്തപുരം (നവോദയ), അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി), സ്വലാഹ് കാരാടൻ (എം.ഇ.എസ്), അബ്ദുൽ അസീസ് തങ്കയത്തിൽ (സിജി), ഷാജി അരിമ്പ്രത്തൊടി (എം.എസ്.എസ്), ഡോ. ഫൈസൽ (ഇസ്പാഫ്), മുഹമ്മദലി ഓവുങ്ങൽ (പ്രവാസി സാംസ്കാരിക വേദി) എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി ഉപസംഹാരം നടത്തി. അജ്മൽ അബ്ദുൽ ഗഫൂർ, സി.എച്ച് ബഷീർ, സൈനുൽ ആബിദീൻ, ത്വാഹാ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കോഒാഡിനേറ്റർ കെ.എം. കരീം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.