കോൽമണ്ണ കൂട്ടായ്മ മലപ്പുറം പാലിയേറ്റിവിന് കമ്പ്യൂട്ടറും ധനസഹായവും കൈമാറി
text_fieldsമലപ്പുറം: മലപ്പുറം പാലിയേറ്റിവിനുവേണ്ടി കോൽമണ്ണ പ്രവാസി കൂട്ടായ്മ സ്വരൂപിച്ച ധനസഹായവും കമ്പ്യൂട്ടറും കൈമാറി. ചടങ്ങിൽ സലീം കളപ്പാടൻ അധ്യക്ഷത വഹിച്ചു. ഡോ. സലീം കൊന്നോല ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ഗെയ്സ് ക്ലബ്ബ് പാലിയേറ്റിവിനു വേണ്ടി സ്വരൂപിച്ച ഫണ്ടും ഹാജിയാർ പള്ളി സ്വദേശിനിയുടെ വൃക്ക മാറ്റിവെക്കൽ ചികിത്സക്ക് വേണ്ടി കോൽമണ്ണ പ്രവാസികൂട്ടായ്മയും വലിയങ്ങാടി ജി.സി.സി കൂട്ടായ്മയും റിയാദ് മലപ്പുറം കൂട്ടായ്മയും (റിമാൽ) റിയാദ് വലിയങ്ങാടി മഹല്ല് സാധു സംരക്ഷണ കമ്മിറ്റിയും സ്വരൂപിച്ച ധനസഹായവും യോഗത്തിൽ കൈമാറി.
പാലിയേറ്റിവ് വളൻറിയർ റബീഹ് പാലിയേറ്റിവിെൻറ പ്രവർത്തനങ്ങൾ വിശദീകരിച്ച് സംസാരിച്ചു. അബു തറയിൽ (പാലിയേറ്റിവ്), റിമാൽ സെക്രട്ടറി ഉമർ കാടേങ്ങൽ, വി.വി. റാഫി (വലിയങ്ങാടി മഹല്ല് സാധു സംരക്ഷണ കമ്മിറ്റി), കോൽമണ്ണ സ്മാർട്ട്ഗെയ്സ് ക്ലബ്ബ് അംഗങ്ങൾ, മാസ്കോ ക്ലബ്ബ് മാമ്പറമ്പ് അംഗങ്ങൾ, അഷ്റഫ് പാലിയേറ്റിവ്, പി.കെ. ഇബ്രാഹിം (കോൽമണ്ണ പ്രവാസി കൂട്ടായ്മ), ജബ്ബാർ നാടുത്തൊടി എന്നിവർ സംസാരിച്ചു. അബ്ദു റഷീദ് കൊട്ടേക്കോടൻ, അലി കാപ്പൻ, മജീദ് മൂഴിക്കൽ, പി.കെ. ഫിറോസ്, എൻ.എം. അനസ്, ഉമർ മങ്കരത്തൊടി, ലത്തീഫ് മുസ്ലിയാർ, ബാപ്പു മുസ്ലിയാർ, നൗഷാദ് കളപ്പാടൻ, താഹിർ കളപ്പാടൻ, അഷ്റഫ് തടിയൻ, ഹബീബ് പട്ടർക്കടവ് എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ വർഷം നിര്യാതനായ കോൽമണ്ണ പ്രവാസി കൂട്ടായ്മ രക്ഷാധികാരി എൻ.എം. ബഷീറിനെ ചടങ്ങിൽ അനുസ്മരിച്ചു. ഏഴ് വർഷം മുമ്പ് തുടങ്ങിയ കൂട്ടായ്മ കോൽമണ്ണയിൽ ജീവ കാരുണ്യപ്രവർത്തനങ്ങളും പ്രവാസി അംഗങ്ങൾക്കുള്ള പലിശരഹിത വായ്പാ പദ്ധതിയും നിത്യരോഗികൾക്കുള്ള പെൻഷൻ വിതരണവും നടത്തി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. മുഅന്നദ് അഷ്റഫ് ഖുർആൻ പാരായണം നിർവഹിച്ചു. നടുത്തൊടി മണ്ണിൽ മുനീർ സ്വാഗതവും ഹസൈൻ കുഴിക്കാട്ടിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.