ഡിഫ സൂപ്പര്‍ കപ്പിന് വര്‍ണാഭ തുടക്കം
text_fieldsദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് കളി കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന ഡ്രീം ഡെസ്റ്റിനേഷന്‍ ഡിഫ സൂപ്പര്‍ കപ്പിന് അല്‍ കോബാര്‍ റാക്ക സ്പോട്ട് യാഡ് സ്റ്റേഡിയത്തില്‍ വര്‍ണാഭ തുടക്കം. ഇന്ത്യയുടെയും സൗദിയുടെയും പതാകകള്‍ വഹിച്ച് ഡിഫ വളൻറിയര്‍മാര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചതോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്.
മാധ്യമ പ്രവര്‍ത്തകൻ സാജിദ് ആറാട്ടുപുഴ എഴുതിയ ഡിഫ യുടെ അവതരണഗാനത്തിന് ഡിഫ വളന്റിയര്‍മാര്‍ സ്റ്റേഡിയത്തില്‍ ദൃശ്യവിരുന്നൊരുക്കി. കോവിഡ് മഹാമാരി കാലത്ത് സ്വദേശികളെ പോലെ വിദേശികളെയും ചേര്‍ത്ത് നിർത്തിയ സൗദി ഭരണകൂടത്തിനും മഹാമാരിക്കാലത്ത് സേവന നിരതരായ ആരോഗ്യ-സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന ബാനറിന് പിന്നില്‍ അണിനിരന്ന് ഡിഫ വളന്റിയര്‍മാര്‍ സല്യൂട്ട് നല്‍കി. ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടനം കി സ്റ്റോണ്‍ എം.ഡി നജീബ് മുസ്‍ലിയാരകത്ത് നിര്‍വഹിച്ചു.
ദമാമിലെ വിദ്യാഭ്യാസ സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖരായ കെ.പി. മാമു മാസ്റ്റര്‍, ഡോ. മുഹമ്മദ് ഇര്‍ഫാന്‍ വഹീദ്, അജ്മല്‍ അമീര്‍ (റാഡ്കെം), ദാസന്‍ രാഘവന്‍, ആലികുട്ടി ഒളവട്ടൂര്‍, റഹീം മടത്തറ, ലിയാഖത്ത് കരങ്ങാടന്‍, ഷമീര്‍ കൊടിയത്തൂര്‍, സാബിത്ത് പാവറട്ടി, സുലൈമാന്‍ റോമ കാസ്റ്റില്‍, സലാം വര്‍ക്കല, പി.ടി. അലവി, സാജിദ് ആറാട്ടുപുഴ, റഫീഖ് ചേമ്പോത്തറ, പ്രവീണ്‍ വല്ലത്ത്, പി.എ.എം. ഹാരിസ്, വില്‍ഫ്രഡ് ആൻഡ്രൂസ്, സകീര്‍ വള്ളകടവ് എന്നിവര്‍ പങ്കെടുത്തു. ഒന്നര മാസത്തോളം നീളുന്ന മേളയില്‍ ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത 20 ടീമുകളാണ് മാറ്റുരക്കുന്നത്. വിജയികള്‍ക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും.
ജുലൈ ഒന്നിനാണ് കലാശപ്പോരാട്ടം. ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് കൂട്ടിലങ്ങാടി അധ്യക്ഷനായിരുന്നു. ഡിഫ പ്രസിഡന്‍റ് മുജീബ് കളത്തില്‍, ഭാരവാഹികളായ മൻസൂര്‍ മങ്കട, മുജീബ് പാറമ്മല്‍, ഖലീല്‍ പൊന്നാനി, റിയാസ് പറളി, ജൗഹര്‍ കുനിയില്‍, ജാബിർ ഷൗക്കത്ത്, ഫസല്‍ ജിഫ്രി, ആശി നെല്ലിക്കുന്ന് എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.