ഉണ്ണികൃഷ്ണെൻറ നിര്യാണത്തിൽ മലപ്പുറം ജില്ല കെ.എം.സി.സി അനുശോചിച്ചു
text_fieldsജിദ്ദ: കഴിഞ്ഞദിവസം അന്തരിച്ച മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറിയും ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും ദലിത് ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.പി. ഉണ്ണികൃഷ്ണെൻറ നിര്യാണത്തിൽ ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുസ്ലിം ലീഗ് പാർട്ടിക്കും ദലിത് സമൂഹത്തിനും ഉണ്ണികൃഷ്ണെൻറ നിര്യാണം നികത്താനാവാത്ത നഷ്ടമാണ്. മുസ്ലിം ലീഗിെൻറ ആദർശം ഉൾക്കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ അദ്ദേഹം ദലിത് പിന്നാക്ക സമൂഹത്തിെൻറ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് വേണ്ടി വലിയ സംഭാവന നൽകിയിട്ടുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ കഴിവ് തെളിയിച്ച ഉണ്ണികൃഷ്ണൻ മലപ്പുറം ജില്ലയുടെ വികസനത്തിന് വേണ്ടിയും ആത്മാർഥമായി പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയുടെ വികസനത്തിന് വേണ്ടിയും മുസ്ലിം-ദലിത് ഐക്യത്തിനുംവേണ്ടി പ്രവർത്തിച്ച അദ്ദേഹം എന്നും സ്മരിക്കപ്പെടുമെന്നും ജില്ല കെ.എം.സി.സി പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപ്പറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.