സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsറിയാദ്: ചിന്തകൊണ്ടും കർമംകൊണ്ടും ജീവിതം അടയാളപ്പെടുത്തിയ മഹാനായ നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്ത് സി.എച്ച് നടത്തിയ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ പിന്നാക്കം നിന്നിരുന്ന ഒരു സമുദായത്തിന് ദിശാബോധം നൽകുകയും ഉന്നത നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കുകയും ചെയ്തു. സാമുദായിക സൗഹാർദത്തിനും സഹവർത്തിത്വത്തിനും വേണ്ടി നിലകൊണ്ടിരിക്കുന്ന അദ്ദേഹത്തിെൻറ നാവും തൂലികയും എന്നും നാടിെൻറ നന്മക്കൊപ്പമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഹാരിസ് തലാപ്പിൽ അധ്യക്ഷത വഹിച്ചു. ഈയിടെ അന്തരിച്ച മുസ്ലിം ലീഗ് നേതാക്കളായ വി.കെ. അബ്ദുൽ ഖാദർ മൗലവിയെയും പി.വി. മുഹമ്മദ് അരീക്കോടിനെയും യോഗത്തിൽ അനുസ്മരിച്ചു. കറകളഞ്ഞ പൊതുജീവിതത്തിലൂടെ കണ്ണൂരിെൻറ മണ്ണിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുണ്ടാക്കിയ നേതാവായിരുന്നു അബ്ദുൽ ഖാദർ മൗലവി. തെൻറ സ്വതഃസിദ്ധമായ ശൈലിയിലൂടെ പാർട്ടി വേദികളെ ധന്യമാക്കിയ ഉജ്ജ്വല വാഗ്മിയായിരുന്ന പി.വി അധികാര സ്ഥാനങ്ങളെ തേടിപ്പോകാത്ത മികച്ച നേതാവായിരുന്നുവെന്നും യോഗം അനുസ്മരിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി. മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ഹുദവി, ജലീൽ ആലുവ, സിദ്ദീഖ് കോങ്ങാട്, ബാവ താനൂർ, റസാഖ് വളക്കൈ എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി മുജീബ് ഉപ്പട നന്ദിയും പറഞ്ഞു. ഷാഫ്നാസ് ഖിറാഅത്ത് നടത്തി. പി.സി. അലി, മജീദ് മലപ്പുറം, സിദ്ദീഖ് തുവ്വൂർ, സഫീർ തിരൂർ, മാമുക്കോയ ഒറ്റപ്പാലം, അബ്ദുറഹ്മാൻ ഫറോക്ക് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.