ധാര്‍മികതയുടെ വീണ്ടെടുപ്പിനായി പൊരുതുക -ഇന്ത്യൻ ഇസ്ലാഹി സെന്റര്‍
text_fieldsജിദ്ദ: ധാര്‍മിക സദാചാരമൂല്യങ്ങളും മര്യാദകളും ശക്തമായ മൂല്യവ്യവസ്ഥയും നിലനില്‍ക്കുന്ന സമൂഹത്തില്‍ മാത്രമേ ജീവിതസുരക്ഷയും സമാധാനവും നിലനില്‍ക്കുകയുള്ളൂവെന്ന് മൗലവി ലിയാഖത്തലി ഖാന് പറഞ്ഞു. ശറഫിയ്യയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തിൽ ഓഫ്ലൈന് ക്ലാസുകള്‍ പുനരാരംഭിച്ച് 'ധാര്‍മിക ബോധനത്തിന്റെ ആവശ്യകത' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ധാര്‍മികതയുടെ നാശവും അധാര്‍മികതയുടെ വ്യാപനവും സ്വൈര്യജീവിതത്തിെൻറ താളം തെറ്റിക്കും. ഒരു സമൂഹത്തിെൻറ നാശമടുത്തു എന്നതിെൻറ സൂചനയാണ് ആ സമൂഹത്തില്‍ നിര്‍ബാധം അഴിഞ്ഞാടുന്ന അധാര്‍മികത. അതിനാല്‍തന്നെ സത്യവിശ്വാസത്തിലും സനാതനത്വത്തിലും അധിഷിതമായ മൂല്യവ്യവസ്ഥിതി സമൂഹത്തില്‍ നിലനില്‍ക്കേണ്ടതുണ്ട്. പെരുകുന്ന കുറ്റകൃത്യങ്ങളും അധാര്‍മിക പ്രവണതകളും ഇല്ലാതാകാന്‍ സച്ചരിതരായ മുന്‍ഗാമികളെ മാതൃകയാക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി.
ഏകനായ ദൈവം സദാ നിരീക്ഷിക്കുന്നുവെന്നും അചഞ്ചലമായ വിശ്വാസവും ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന ശക്തമായ പരലോകബോധവും മക്കളിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകുമ്പോള്‍ മാത്രമേ ശരിയായ ധാര്‍മികത പുലരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജരീര്‍ വേങ്ങര നന്ദി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചകളിലും മഗ്രിബ് നമസ്കാരാനന്തരം സെന്റർ ഓഡിറ്റോറിയത്തിൽ പ്രഭാഷണം ഉണ്ടായിരിക്കുമെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമായി സൂം, യൂട്യൂബ് വഴി ഇതിെൻറ ഓൺലൈൻ സംപ്രേഷണം തുടരുമെന്നും സെന്റർ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.