Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

താമസസൗകര്യമൊരുക്കുന്നതിൽ പിഴവുണ്ടായാൽ ആഭ്യന്തര തീർഥാടകർക്ക്​ നഷ്​ടപരിഹാരം

text_fields
bookmark_border
താമസസൗകര്യമൊരുക്കുന്നതിൽ പിഴവുണ്ടായാൽ ആഭ്യന്തര തീർഥാടകർക്ക്​ നഷ്​ടപരിഹാരം
cancel

റിയാദ്​: മക്കയിലും ഇതര പുണ്യസ്ഥലങ്ങളിലും ഹജ്ജ്​ വേളയിൽ താമസസൗകര്യമൊരുക്കുന്നതിൽ മാനദണ്ഡങ്ങളുടെ ലംഘനമുണ്ടായാൽ സൗദിയിൽനിന്നുള്ള തീർഥാടകർക്ക്​ നഷ്​ടപരിഹാരം ലഭിക്കുമെന്ന്​​ ഹജ്ജ്​ ഉംറ മന്ത്രാലയം. മക്കയിലും പുണ്യസ്ഥലങ്ങളിലും കരാർ പ്രകാരമുള്ള താമസസൗകര്യം നൽകാൻ വൈകുകയോ താമസിക്കുന്നിടത്തുനിന്ന്​ ഒഴിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ്​ നഷ്​ടപരിഹാരത്തിന്​ അർഹത. നിർദ്ദിഷ്​ട താമസസ്ഥലത്ത്​ എത്തിയശേഷം രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടിവരികയും താമസസൗകര്യം ലഭിക്കാതിരിക്കുകയും ചെയ്​താൽ ഹജ്ജ്​ പാക്കേജ്​ തുകയുടെ 10 ശതമാനം നഷ്​ടപരിഹാരമായി ലഭിക്കും.

രണ്ടാം തവണയും ആവർത്തിക്കുകയാണെങ്കിൽ നഷ്​ടപരിഹാരം പരമാവധി 15 ശതമാനം വരെയാകും. തുടർന്ന്​ മന്ത്രാലയത്തി​െൻറ മേൽനോട്ടത്തിൽ എന്ത്​ വിലകൊടുത്തും തീർഥാടകന്​ ഉചിതമായ താമസസൗകര്യം ഒരുക്കും. ഇതിനായി ആഭ്യന്തര തീർഥാടന ഏകോപന സമിതിയുടെ സഹകരണത്തോടെ​ ഹജ്ജ്​ സർവിസ്​ കമ്പനിയെ ബന്ധപ്പെട്ട്​​ ആവശ്യമായ നടപടികൾ സ്വീകരിക്കും.

കരാറിന് വിരുദ്ധമായി സേവന കമ്പനികൾ പ്രവർത്തിച്ചാൽ രണ്ട് മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകും. സേവനം നൽകാനുള്ള കാലതാമസം അനുസരിച്ച് ഉപഭോക്താവിന് നഷ്​ടപരിഹാരം നൽകും. അത്​ ഹജ്ജ്​ പാക്കേജ് തുകയുടെ അഞ്ച്​ ശതമാനമാകും. മിന, അറഫ, മുസ്​ദലിഫ എന്നിവിടങ്ങളിൽ തമ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിലെ കാലതാമസവും നഷ്​ടപരിഹാരത്തിൽ ഉൾപ്പെടും. പരാതിപ്പെടുകയും രണ്ട് മണിക്കൂറിൽ കൂടുതൽ കാത്തിരിക്കുകയും ചെയ്യുന്ന ഓരോ ഉപഭോക്താവിനും പുണ്യസ്ഥലങ്ങളിൽ താമസസൗകര്യം ലഭിക്കാതെ വരുമ്പോൾ പാക്കേജി​െൻറ മൂല്യത്തിൽ നിന്ന് രണ്ട്​ ശതമാനം അഥവാ 300 റിയാലിൽ കുറയാത്ത സംഖ്യ നഷ്​ടപരിഹാരമായി ലഭിക്കും. സേവനം നൽകാത്തപ്പോൾ മന്ത്രാലയത്തി​െൻറ മേൽനോട്ടത്തിൽ പുണ്യസ്ഥലങ്ങളിൽ ക്യാമ്പ്​​ സൗകര്യം ഒരുക്കും. ആഭ്യന്തര തീർഥാടന ഏകോപന സമിതി മുഖാന്തിരം സർവിസ്​ കമ്പനിയുമായി കൂടിയാലോചിച്ച്​ ആവശ്യമായ നടപടി സ്വീകരിക്കും. കരാറിന്​ വിരുദ്ധമായി പുണ്യസ്ഥലങ്ങളിൽ കമ്പനികൾ പ്രവർത്തിച്ചാൽ പരാതി നൽകുന്ന ഓരോ ഉപഭോക്താവിനും പരാതി ശരിയാണെന്ന് തെളിഞ്ഞാൽ പാക്കേജ്​ മൂല്യത്തി​െൻറ 10​ ശതമാനം എന്ന നിരക്കിൽ 1,500 റിയാലിൽ കുറയാത്ത നഷ്​ടപരിഹാരം ലഭിക്കും.

തമ്പുകളിലെത്തുമ്പോൾ തീർഥാടകർക്ക്​ വേണ്ട ഘടകങ്ങൾ ഒരുക്കിയിട്ടില്ലെങ്കിലും നഷ്​ടപരിഹാരമുണ്ടാകും. സൗകര്യങ്ങൾ നൽകുന്നതിൽ രണ്ട് മണിക്കൂറിലധികം വൈകിയാൽ അയാൾക്ക് പാക്കേജ് മൂല്യത്തി​െൻറ 10 ശതമാനം നഷ്​ടപരിഹാരമുണ്ടാകും. രണ്ടാം തവണ ആവർത്തിക്കുകയാണെങ്കിൽ നഷ്​ടപരിഹാരം പാക്കേജ് മൂല്യത്തി​െൻറ പരമാവധി 15 ശതമാനം വരെ​യാകും.

തമ്പുകളിൽ ആവശ്യമായ സേവനം നൽകിയില്ലെങ്കിൽ മന്ത്രാലയവും ആഭ്യന്തര തീർഥാടന ഏകോപന സമിതിയും​ സർവിസ്​ കമ്പനിയോട്​​ എന്തുവിലകൊടുത്തും പരിഹാര നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടും. ഈ നടപടിക്രമങ്ങൾ പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ പൂർത്തീകരിച്ചിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2024
News Summary - Compensation for domestic pilgrims in case of fault in accommodation arrangements
Next Story