ഗ്ലോബൽ ലിറ്റിൽ സ്കോളർ ട്രയൽ മത്സരം
text_fieldsറിയാദ്: ലോകമെമ്പാടുമുള്ള മലയാളി കുട്ടികൾക്കും കുടുംബങ്ങൾക്കും മത്സരിക്കാൻ അവസരം നൽകുന്ന ഗ്ലോബൽ ലിറ്റിൽ സ്കോളർ ക്വിസ് മത്സരത്തിെൻറ ട്രയൽ മത്സരങ്ങൾ ഇൗമാസം 17ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ ഇന്ത്യൻ സമയം ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ പരീക്ഷ എഴുതാം. ലോഗിൻ ചെയ്ത് 30 മിനിറ്റിനകം ഉത്തരം നൽകി പൂർത്തിയാക്കേണ്ടതാണ്.
രജിസ്റ്റർ ചെയ്ത സമയത്ത് നൽകിയ മൊബൈൽ നമ്പർ ലോഗിൻ ഐ.ഡിയായും ജില്ലയുടെ കോളത്തിൽ നൽകിയ സ്ഥലനാമം പാസ് വേഡായും ഉപയോഗിക്കണം. രജിസ്ട്രേഷനുള്ള തീയതി ജനുവരി 15ൽ നിന്നും 20 ആയി ദീർഘിപ്പിച്ചെന്നും ഉടൻ രജിസ്റ്റർ ചെയ്യുന്നവർക്ക് 17ന് നടക്കുന്ന ട്രയൽ മത്സരത്തിൽ പങ്കെടുക്കാമെന്നും ജനറൽ കൺവീനർ അറിയിച്ചു. ഗ്ലോബൽതല മത്സരങ്ങൾ ജനുവരി 23ന് ഹൈസ്കൂൾ തലത്തിലും 29ന് യു.പി തലത്തിലും 30ന് എൽ.പി തലത്തിലും നടക്കും. രജിസ്റ്റർ ചെയ്യാൻ www.malarvadi.org എന്ന സൈറ്റ് സന്ദർശിക്കാം.
മലർവാടി; മക്ക സോൺ രജിസ്ട്രേഷൻ ആരംഭിച്ചു
മക്ക: മലർവാടി ബാലസംഘവും ടീൻ ഇന്ത്യയും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഗ്ലോബൽ ലിറ്റിൽ സ്കോളർ ഓൺലൈൻ വിജ്ഞാനോത്സവത്തിെൻറ മക്ക സോൺ രജിസ്ട്രേഷൻ ആരംഭിച്ചു. മക്കയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ രജിസ്ട്രേഷൻ പരിപാടികൾക്ക് നൗഷാദ് ഫറാജ്, ഷാഫി എന്നിവർ ചേർന്ന് തുടക്കം കുറിച്ചു. മലർവാടി കോഒാഡിനേറ്റർ സഫീർ മഞ്ചേരി, പബ്ലിസിറ്റി കൺവീനർ ഇക്ബാൽ ചെമ്പൻ, ടി.കെ. ഷമീൽ എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റും 0506061059 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.