അനുശോചന യോഗം
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി റിയാദ് ബദീഅ ഏരിയ, ഷുബ്ര യൂനിറ്റ് അംഗവും മുൻ പ്രസിഡൻറുമായിരുന്ന ഇബ്രാഹിംകുട്ടിയുടെ (റഫീഖ്) നിര്യാണത്തിൽ ഷുബ്ര യൂനിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു.
ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബദീഅ ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം നജ്മുദ്ദീൻ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് ദിനേശൻ അധ്യക്ഷത വഹിച്ചു.
ജോ. സെക്രട്ടറി സജീവ് കാരത്തൊടി അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, ജോ. സെക്രട്ടറി മധു ബാലുശ്ശേരി, സെക്രട്ടേറിയറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ. നിസാം, റഫീഖ് ചാലിയം, മധു എടപ്പുറത്ത്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, പ്രസാദ് വഞ്ചിപ്പുര, കെ.വി. അലി, മുസ്തഫ വളാഞ്ചേരി, ജാർനെറ്റ് നെൽസൺ, സരസൻ, ഏരിയ ജോ. സെക്രട്ടറി കെ.എൻ. ഷാജി, വൈസ് പ്രസിഡൻറ് സത്യവാൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. മണിയൻ, ഹക്കീം റാവൂത്തർ, നിയാസ്, ഷറഫു മൂച്ചിക്കൽ, യൂനിറ്റ് വൈസ് പ്രസിഡൻറ് റഷീദ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സൈദ് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം സദാശിവൻ പിള്ള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.