Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അ​ട​ർ​ന്നു​വീ​ണ...

‘അ​ട​ർ​ന്നു​വീ​ണ പാ​ട്ടും ക​ഥ​യും’ പി. ​ജ​യ​ച​ന്ദ്ര​നും എം.​ടി​ക്കും സ്മ​ര​ണാ​ഞ്​​ജ​ലി

text_fields
bookmark_border
‘അ​ട​ർ​ന്നു​വീ​ണ പാ​ട്ടും ക​ഥ​യും’ പി. ​ജ​യ​ച​ന്ദ്ര​നും എം.​ടി​ക്കും സ്മ​ര​ണാ​ഞ്​​ജ​ലി
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച പി. ​ജ​യ​ച​ന്ദ്ര​ൻ, എം.​ടി പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദ​മ്മാം: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ​യും പി. ​ജ​യ​ച​ന്ദ്ര​​ന്റെ​യും അ​നു​സ്മ​ര​ണാ​ർ​ഥം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​ഖോ​ബാ​ർ പ്രൊ​വി​ൻ​സ് ‘അ​ട​ർ​ന്നു​വീ​ണ പാ​ട്ടും ക​ഥ​യും’ ഗാ​ന​സ​ന്ധ്യ​യും അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ത​റ​വാ​ട് റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഭാ​വ​ഗാ​യ​ക​​ന്റെ അ​തി​പ്ര​ശ​സ്ത ഗാ​ന​ങ്ങ​ളാ​യ ‘റം​സാ​നി​ലെ ച​ന്ദ്രി​ക​യോ’, ‘ഒ​ന്നി​നി ശ്രു​തി താ​ഴ്ത്തി’, ‘ആ​ലി​ല താ​ലി​യു​മാ​യി’, ‘പൂ​വേ പൂ​വേ പാ​ല​പ്പൂ​വേ’, ‘ശാ​ര​ദാം​ബ​രം ചാ​രു​ച​ന്ദ്രി​ക’, ‘എ​ന്തേ ഇ​ന്നും വ​ന്നീ​ലാ’, ‘സ്വ​ർ​ണ​ഗോ​പു​ര ന​ർ​ത്ത​കി’, ‘സ​ന്ധ്യ​ക്കെ​ന്തി​ന് സി​ന്ദൂ​രം’, ‘ക​ല്ലാ​യി​ക്ക​ട​വ​ത്ത്’ തു​ട​ങ്ങി​യ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ പ്ര​വി​ശ്യ​യി​ലെ മി​ക​ച്ച ഗാ​യ​ക​രാ​യ ലെ​നി​ൻ കു​റു​പ്പ്, അ​രു​ൺ നാ​യ​ർ, സാ​മു​വ​ൽ ജോ​ൺ​സ്, ന​വ്യ വി​നോ​ദ്, അ​ശേ​ക് കു​മാ​ർ, മാ​ത്യു ഫെ​ർ​ണാ​ണ്ട​സ്, സി​ബി ജോ​സ​ഫ്, നീ​തു കൃ​ഷ്ണ, മു​ബാ​റ​ക്ക് ഷാ​ജ​ഹാ​ൻ, ജെ​സി നി​സ്സാം, മാ​ധ​വ് സ​ന്തോ​ഷ്, ദി​നേ​ഷ്, അ​ഖി​ൽ സ​ണ്ണി എ​ന്നി​വ​ർ ആ​ല​പി​ച്ചു. ര​ക്ഷാ​ധി​കാ​രി​യും ഗാ​യ​ക​നു​മാ​യ മൂ​സ​ക്കോ​യ​യാ​ണ് ഗാ​ന​വി​രു​ന്നി​ന് നാ​യ​ക​ത്വം ന​ൽ​കി​യ​ത്.

ഗം​ഗാ കൃ​ഷ്ണ, നി​സി​യ ന​ഹാ​സ്, റി​നി ബാ​ബു എ​ന്നി​വ​ർ മ​ൺ​മ​റ​ഞ്ഞ മ​ഹാ​ര​ഥ​ന്മാ​രു​ടെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ത​യാ​റാ​ക്കി​യ നൃ​ത്ത​വി​രു​ന്ന് പ​രി​പാ​ടി​യു​ടെ മു​ഖ്യാ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഷാ​ഫി, മോ​ഹ​ൻ കാ​വാ​ലം, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ചെ​യ​ർ​മാ​ൻ കെ.​എ​സ്. എ​ബ്ര​ഹാം, മി​ഡി​ൽ ഈ​സ്റ്റ് വു​മ​ൺ​സ് ഫോ​റം ട്ര​ഷ​റ​ർ അ​ർ​ച്ച​ന അ​ഭി​ഷേ​ക​​ന്റെ പി​താ​വ് ര​ഘു​നാ​ഥ​ൻ മു​ത്തി​ന​ത്താ​ഴം, അ​ൽ ഖോ​ബാ​ർ കു​ടും​ബാ​ഗം ദേ​വി ര​ഞ്ചു​വി​​ന്റെ പി​താ​വ് സ​ത്യ​ശീ​ല​ൻ എ​ന്നി​വ​ർ​ക്ക് സ്മ​ര​ണാ​ഞ്ജ​ലി നേ​ർ​ന്നു​കൊ​ണ്ടാ​യി​രു​ന്നു ഗാ​ന​സ​ന്ധ്യ ആ​രം​ഭി​ച്ച​ത്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദു​ബൈ​യി​ൽ​നി​ന്നും എ​ത്തി​യ മി​ഡി​ൽ ഈ​സ്റ്റ് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് കേ​ട്ടേ​ത്ത്‌, അ​നി​ത സ​ന്തോ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​ഥി​തി​ക​ളാ​യി.

യാ​സ​ർ അ​റാ​ഫ​ത്ത്, റി​നി ബാ​ബു എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. പ്ര​സി​ഡ​ന്റ്​ ഷ​മീം കാ​ട്ടാ​ക്ക​ട അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മി​ഡി​ൽ ഈ​സ്റ്റ്​ വൈ​സ് പ്ര​സി​ഡ​ന്റ് ന​ജീ​ബ് അ​ര​ഞ്ഞി​ക്ക​ൽ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. ദി​നേ​ശ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​റും ട്ര​ഷ​റ​റു​മാ​യ അ​ജിം ജ​ലാ​ലു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘ​ട​ന​യി​ൽ പു​തി​യ​താ​യി ചേ​ർ​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് ആ​ലു​വ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കി​ഡ്സ് ക്ല​ബ് ന​ട​ത്തി​യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ ഭാ​ര​വാ​ഹി​ക​ളാ​യ സാ​മു​വ​ൽ ജോ​ൺ​സ്, അ​ഭി​ഷേ​ക് സ​ത്യ​ൻ, അ​നു​പ​മ ദി​ലീ​പ്, ഷം​ല ന​ജീ​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

വ​നി​താ ഫോ​റം ഒ​രു​ക്കു​ന്ന മെ​ഗാ പ്രോ​ഗ്രാം ‘വോ ​വോ’ പ​രി​പാ​ടി​യു​ടെ പ്ര​ഖ്യാ​പ​നം പ്ര​സി​ഡ​ന്റ്​ ഷം​ല ന​ജീ​ബ്, സെ​ക്ര​ട്ട​റി അ​നു​പ​മ ദി​ലീ​പ്, ട്ര​ഷ​റ​ർ ര​തി നാ​ഗ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഗു​ലാം ഫൈ​സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ന​വാ​സ് സ​ലാ​ഹു​ദ്ദീ​ൻ, ദി​ലീ​പ്, സി.​കെ. ഷ​ഫീ​ക്, റീ​ന ന​വാ​സ്, അ​ബ്​​ദു​സ്സ​ലാം, അ​പ്പ​ൻ മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MT Vasudevan NairP JayachandranCondolence
News Summary - Condolence to P Jayachandran and MT Vasudevan Nair
Next Story