ഡോ. അർഷാദിന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsജിദ്ദ: ജീവകാരുണ്യ, സാമൂഹിക, ആതുര സേവനമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. അർഷാദിന്റെ നിര്യാണത്തിൽ ജിദ്ദയിലെ കൊണ്ടോട്ടി കുറുപ്പത്ത് വെൽഫെയർ കമ്മിറ്റിയുടെ കീഴിൽ പ്രവാസി സുഹൃത്തുക്കൾ അനുശോചിച്ചു. ആയുർവേദ ചികിത്സാരംഗത്ത് നൂതന ആശയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ ഡോ. അർഷാദ് പാരമ്പര്യ രീതികളിൽ മാറ്റംവരുത്തി കഴിവ് തെളിയിച്ചു.
സ്പോർട്സ് മെഡിസിൻ രംഗത്തെ അദ്ദേഹത്തിന്റെ നേട്ടങ്ങൾ നിരവധി കായിക താരങ്ങൾക്കും മറ്റു രോഗികൾക്കും ആശ്വാസം പകർന്നു. ജില്ല താരങ്ങൾ മുതൽ ദേശീയ കായിക താരങ്ങൾ വരെ അദ്ദേഹത്തിലൂടെ ആശ്വാസം കണ്ടെത്തിയിരുന്നു. അതിലുപരി ഡോ. അർഷാദ് ജീവകാരുണ്യ പ്രവർത്തകനും വലിയ സ്നേഹസൗഹൃദ വലയത്തിന്റെ ഉടമയും ആയിരുന്നുവെന്ന് പ്രവാസി സുഹൃത്തുക്കൾ അനുസ്മരിച്ചു.
ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. ജാഫർ ഖാൻ, ബാവ തങ്ങൾ (ഒരുമ), ഹസ്സൻ കൊണ്ടോട്ടി, റഫീഖ് മാങ്കായി (കൊണ്ടോട്ടി സെൻറർ), കെ. മുഹമ്മദ്, ഷഫീഖ് എരഞ്ഞോളി, ഹാരിസ് പാലക്കൻ, ഹമീദ് കൊടക്കാടൻ, അബ്ബാസ് മുസ്ല്യാരങ്ങാടി എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. ഫോറം പ്രസിഡന്റ് പി.സി. അബു അധ്യക്ഷത വഹിച്ചു. ടി. അഷ്റഫ് ഖിറാഅത്ത് നടത്തി. നാസർ പാലക്കൻ സ്വാഗതവും കെ.പി. ഷഫീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.