എ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsജിദ്ദ: മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന എ.പി. ഉണ്ണികൃഷ്ണെൻറ വിയോഗത്തിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. ദലിത് മുസ്ലിം രാഷ്ട്രീയ മുന്നേറ്റത്തിന്റെ കപ്പിത്താനായിരുന്നു അദ്ദേഹമെന്ന് അനുശോചന സമ്മേളനം അഭിപ്രായപ്പെട്ടു. ദലിത് വിഭാഗത്തെ ലീഗിലേക്ക് അടുപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
പാർട്ടി വേദികളിൽ നിറഞ്ഞുനിൽക്കുന്നതോടൊപ്പം പാർട്ടിവിരുദ്ധർക്ക് ആശയപരമായി മറുപടികൊടുക്കുന്നതിൽ അദ്ദേഹം മുൻപന്തിയിൽ നിന്നെന്നും പ്രസംഗകർ പറഞ്ഞു. സി.കെ. റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അഹമ്മദ് പാളയാട്ട്, ഇസ്ഹാഖ് പൂണ്ടോളി, വി.പി. അബ്ദുറഹ്മാൻ, ഇസ്മാഈൽ മുണ്ടക്കുളം, ആസാദ് പേരൂർ, നസീർ വാവക്കുഞ്ഞ്, നാസർ വളയംകോട്, നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഞ്ഞാറേക്കോടൻ, അഷ്റഫ് താഴേക്കോട്, നൗഷാദ് ചപ്പാരപ്പടവ്, നാണി ഇസ്ഹാഖ്, സലാം പട്ടാമ്പി, ലത്തീഫ് അരീക്കൻ, അബ്ദുൽ കരീം, ഇ.വി. നാസർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.