സി.എൻ. അബ്ദുൽ മജീദിന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsറിയാദ്: സൗദിയിലെ മുൻ പ്രവാസിയും കോഴിക്കോട്ടെ സാമൂഹിക, സാംസ്കാരിക, കലാകായിക രംഗത്ത് നിറസാന്നിദ്ധ്യവുമായ കുറ്റിച്ചിറ ചെറിയ നാലകം കിഴക്കെ നടക്കാവ് ജവഹർ നഗർകോളനിയിൽ ‘അയിശ’ വസതിയിൽ സി.എൻ. അബ്ദുൽ മജീദിന്റെ അകാല നിര്യാണത്തിൽ മലബാർ ഡെവലപ്പ്മെന്റ് ഫോറം (എം.ഡി.എഫ്) റിയാദ് ചാപ്റ്റർ അനുശോചനയോഗവും മയ്യത്ത് നമസ്കാരവും നടത്തി.
മലസിലെ ബഷീർ മുസ്ലിയാരകത്തിന്റെ വില്ലയിൽ നടന്ന പരിപാടിക്ക് ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി, ബഷീർ പാരഗൺ, അസ്ലം പാലത്ത് തുടങ്ങിയവർ നേതൃത്വം നൽകി. തെക്കെപ്പുറത്തെ സുലൈമാൻ സേട്ട്സെന്റർ, സിയസ്കോ സീനിയർ സിറ്റിസൺസ് ഫോറം, മലബാർ ഡവലപ്പ്മെന്റ് ഫോറം എന്നി സംഘടനകളുടെ എക്സിക്യൂട്ടിവ് മെംബറാണ് മരിച്ച സി.എൻ. അബ്ദുൽ മജീദ്.
ഭാര്യ: കടാക്കലകം ഫാത്തിമ്മ ഇമ്പിച്ചി (ഇച്ചാത്തു), മക്കൾ: ഫാഹിം അബ്ദുൽ മജീദ്, നസീഹ് അബ്ദുൽ മജീദ് (റിയാദ്), അയിശ ഫബീല. മരുമക്കൾ: വി.എം. അനിൽ, നൂഹ ഷംസ്. സഹോദരങ്ങൾ: സി.എൻ. അബ്ദുൽ റഷീദ്, ഷംസ്സുദ്ദീൻ (ഇരുവരും റാസ് അൽ ഖൈമ), നൗഷാദ്, ഖദീജ (കച്ചു), നജീബ (കുഞ്ഞു), വജീഹ, പരേതയായ മെഹറുന്നീസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.