റോബർട്ട് ഫിസ്കിെൻറ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsദമ്മാം: വിഖ്യാത ബ്രിട്ടീഷ് മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ റോബർട്ട് ഫിസ്കിെൻറ നിര്യാണത്തിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു.ഔദ്യോഗിക ആഖ്യാനങ്ങളെ നിർഭയം ചോദ്യംചെയ്ത് രാജ്യാന്തര സംഭവവികാസങ്ങൾ സമൂഹത്തിലെത്തിച്ച പ്രതിഭാശാലിയായിരുന്നു റോബർട്ട് ഫിസ്ക് എന്ന് ദമ്മാം മീഡിയ ഫോറം അനുശോചനസന്ദേശത്തിൽ പറഞ്ഞു. മധ്യപൂർവേഷ്യയിലെ റിപ്പോർട്ടുകൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലബനാൻ സിവിൽ വാർ, ഇറാൻ വിപ്ലവം, ഇറാൻ-ഇറാഖ് യുദ്ധം, അഫ്ഗാൻ അധിനിവേശങ്ങൾ തുടങ്ങി നിർണായക സംഭവവികാസങ്ങളെ കൃത്യമായി അദ്ദേഹം റിപ്പോർട്ട് ചെയ്തു. സയണിസ്റ്റ്-അമേരിക്കൻ അധിനിവേശങ്ങളുടെ എക്കാലത്തെയും വിമർശകനായിരുന്നു അദ്ദേഹം. ലബനാനിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കൊലയെ, സ്ഥലം സന്ദർശിച്ച് സത്യസന്ധമായി റിപ്പോർട്ട് ചെയ്ത അപൂർവം മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു.
ഉസാമ ബിൻ ലാദിനുമായി ഒന്നിലധികം തവണ കൂടിക്കാഴ്ച നടത്തിയ മാധ്യമ പ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. മാധ്യമ നിഷ്പക്ഷത വെല്ലുവിളിയാകുന്ന ഈ കാലത്ത് റോബർട്ട് ഫിസ്ക് പുതിയ ഊർജം പകരുമെന്ന് പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ, ജനറൽ സെക്രട്ടറി സിറാജുദ്ദീൻ വെഞ്ഞാറമൂട് എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.