സുഗതകുമാരിയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsറിയാദ്: പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ പ്രവാസി സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിെൻറ ഊഷ്മളതയും അതു നഷ്ടപ്പെടുന്നതിെൻറ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതൽ. സ്നേഹത്തിലാണത് ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യെൻറ പെരുമാറ്റത്തിന് ചൂഷണത്തിെൻറ സ്വഭാവമുണ്ടായപ്പോഴൊക്കെ ശബ്ദമുയർത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുൻനിരയിൽത്തന്നെ അവരുണ്ടായിരുന്നു. സൈലൻറ് വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങൾ. വനനശീകരണത്തിനെതിരെ ശബ്ദമയുർത്തിയ സുഗതകുമാരി, നിരാലംബരായ സഹജീവികൾക്ക് അമ്മയുമായി. അവർക്കായി സ്ഥാപിച്ച 'അഭയ' ആശ്രയമില്ലാത്ത സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അഭയകേന്ദ്രമാണ്. അവരുടെ വിയോഗത്തിൽ കേരളീയ സമൂഹത്തിെൻറ വേദനയോടൊപ്പം പ്രവാസികളും പങ്കുചേരുന്നതായും അനുശോചനകുറിപ്പിൽ പറഞ്ഞു.
പി.എം.എഫ് അനുശോചിച്ചു
റിയാദ്: കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷനൽ കമ്മിറ്റിയും റിയാദ് സെൻട്രൽ കമ്മിറ്റിയും അനുശോചിച്ചു. തത്ത്വശാസ്ത്രത്തിൽ എം.എ ബിരുദം നേടിയ ടീച്ചർ പ്രകൃതിസംരക്ഷണസമിതിയുടെയും 'അഭയ'യുടെയും സ്ഥാപക സെക്രട്ടറിയുമായിരുന്നു. സൈലൻറ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മനോരോഗികള്ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിെൻറ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. 2006ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.കേരളത്തിെൻറ ഇേപ്പാഴത്തെ സാമൂഹിക പശ്ചാത്തലത്തിൽ സുഗതകുമാരിയുടെ വിയോഗം തീരാ നഷ്ടമാെണന്ന് അനുശോചന കുറിപ്പിൽ അറിയിച്ചു.
'റിസ' അനുശോചിച്ചു
റിയാദ്: പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ റിയാദിലെ സുബൈർ കുഞ്ഞ് ഫൗണ്ടേഷനും അതിന് കീഴിലെ ലഹരിവിരുദ്ധ സമിതിയായ 'റിസ'യും അനുശോചനം രേഖപ്പെടുത്തി. 2012- മുതൽ തന്നെ കേരളത്തിലെ 'റിസ' പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിയിരുന്നു. അവരുടെ വിവിധ സാമൂഹിക ഇടപെടലുകൾ സാംസ്കാരിക കേരളം എക്കാലവും നന്ദിയോടെ സ്മരിക്കുമെന്ന് നിസ്സംശയം പറയാമെന്നും സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് പറഞ്ഞു.
മലയാളം മിഷൻ സൗദി ചാപ്റ്റർ അനുശോചിച്ചു
ജിദ്ദ: മലയാളത്തിെൻറ പ്രിയ കവയിത്രി സുഗതകുമാരിയുടെ വിയോഗത്തിൽ മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.മലയാളം മിഷെൻറ രൂപവത്കരണ കാലം മുതൽ തെൻറ മരണം വരെ ഭരണസമിതി അംഗമായി പ്രവർത്തിക്കുകയും മാതൃഭാഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത സുഗതകുമാരി ടീച്ചറിെൻറ ആകസ്മിക വിയോഗം മലയാള ഭാഷക്കും സാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്തിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ചാപ്റ്റർ കമ്മിറ്റി അനുശോചന പ്രമേയത്തിൽ പറഞ്ഞു.
പ്രകൃതിയെയും മനുഷ്യനെയും സർവചരാചരങ്ങളെയും സ്നേഹിച്ച സുഗതകുമാരി ടീച്ചർ മലയാള ഭാഷയുടെയും സംസ്കാരത്തിെൻറയും കാവലാളായി നിതാന്ത ജാഗ്രതയോടെ നിലകൊണ്ട മനുഷ്യസ്നേഹിയായ പോരാളിയായിരുന്നുവെന്ന് പ്രമേയം അനുസ്മരിച്ചു. മലയാളം മിഷെൻറ സൗദി ചാപ്റ്റർ കമ്മിറ്റിയും ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ മേഖലാകമ്മിറ്റികളും പഠനകേന്ദ്രങ്ങളും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
ജിദ്ദ സർഗവേദി അനുശോചനം
ജിദ്ദ: മലയാളത്തില്‍ കവിതകളുടെ വസന്തം വിരിയിപ്പിച്ച പ്രശസ്ത കവയിത്രിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകയുമായ സുഗുതകുമാരിയുടെ നിര്യാണത്തില്‍ ജിദ്ദ സർഗവേദി അനുശോചനം രേഖപ്പെടുത്തി.
മനുഷ്യര്‍ക്കും പ്രകൃതിക്കും വേണ്ടി കലഹിച്ചിരുന്ന കേരളത്തിെൻറ പ്രിയ കവയിത്രിയെയാണ് സുഗുതകുമാരിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്നും നിരാലംബര്‍ക്ക് അവര്‍ അത്താണിയായിരുന്നതായും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
കവിതകളിലൂടെയും രചനകളിലൂടെയും മാത്രമല്ല പ്രകൃതിയോടുള്ള അതിരറ്റ സ്നേഹത്തിെൻറ പേരിലും സൈലൻറ് വാലി സംരക്ഷണ പ്രക്ഷോഭത്തിെൻറ നേതൃനിരകളിലൊരാള്‍ എന്ന നിലയിലും സുഗതകുമാരി എന്നെന്നും ഓർമിക്കപ്പെടുമെന്ന് സര്‍ഗവേദി രക്ഷാധികാരി സി.എച്ച്. ബഷീര്‍, പ്രസിഡൻറ് അഡ്വ. ശംസുദ്ദീന്‍, കണ്‍വീനര്‍ അബ്ദുല്ലതീഫ് കരിങ്ങനാട് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
'ചില്ല' അനുശോചിച്ചു
റിയാദ്: സ്ത്രീ, ശിശു, പരിസ്ഥിതി എന്നീ അരക്ഷിത ബിംബങ്ങളെ കവിതകൊണ്ടും അഭയംകൊണ്ടും സനാഥമാക്കിയ കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ റിയാദിലെ ചില്ല സർഗവേദി അനുശോചിച്ചു.
പച്ചപ്പിെൻറ പ്രണയാർദ്രസ്വരവും ഇരുൾച്ചിറകുകളുടെ സന്ദേഹം നിറഞ്ഞ മൗനവും സുഗതകുമാരിയുടെ സാംസ്കാരിക ജീവിതത്തിെൻറ ഭാഗമായിരുന്നു എന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു.
സുഗതകുമാരിയുടെ നിര്യാണത്തിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു
ദമ്മാം: പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു. മലയാള സാഹിത്യത്തിന് നിരവധി കൃതികൾ സമ്മാനിച്ചിട്ടുള്ള സുഗതകുമാരിയെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിെൻറ ഊഷ്മളതയും അതു നഷ്ടപ്പെടുന്നതിെൻറ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതൽ. സ്നേഹത്തിലാണ് അതിെൻറ ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യെൻറ പെരുമാറ്റത്തിന് ചൂഷണത്തിെൻറ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയർത്തി.
പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുൻനിരയിൽ തന്നെ അവരുണ്ടായിരുന്നു. നിരാലംബരായ സഹജീവികൾക്കായി സ്ഥാപിച്ച 'അഭയ' ആശ്രയമില്ലാത്ത സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എന്നും അഭയകേന്ദ്രമാണെന്നും മീഡിയ ഫോറം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
സൗദി മലയാളി സമാജം അനുശോചിച്ചു
ദമ്മാം: മലയാളത്തിെൻറ ഹൃദയമഴയായ് പെയ്തുവീണ സ്നേഹഗായികയായിരുന്നു കവയിത്രി സുഗതകുമാരിയെന്ന് സൗദി മലയാളി സമാജം അനുശോചന സന്ദേശത്തിൽ പറഞ്ഞു. മനുഷ്യെൻറ അതിേലാല ഭാവങ്ങളെ കവിതയിൽ ആവാഹിക്കുകയും മൂല്യങ്ങൾക്കുവേണ്ടി തൂലിക ചലിപ്പിക്കുകയും ചെയ്തതിനൊപ്പം ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തിയ പോരാട്ടം കൂടിയാണ് സുഗതകുമാരിയെ വ്യത്യസ്തയാക്കിയത്. മലയാളത്തെ തനിമയോടെ കാത്തുവെക്കാൻ ജാഗ്രതയോടെ കാവൽനിന്ന എഴുത്തുകാരിയായിരുന്നു അവർ. പ്രകൃതിയെക്കുറിച്ച് എഴുതുേമ്പാൾ തന്നെ അതിെൻറ സംരക്ഷകയായും അവർ രംഗത്തു വന്നു. കുറുഞ്ഞിപ്പൂക്കളുടെ ഭംഗിയും പവിഴമല്ലിപ്പൂക്കളുടെ സുഗന്ധവും സുഗതകുമാരിയുടെ കവിതകളിൽ ഒരുപോലെ സമ്മേളിച്ചു. ആരുമില്ലാത്ത സ്ത്രീകളുടെ അഭയം കൂടിയായിരുന്നു ആ മാതൃസവിധം. മലയാളത്തിെൻറ മാത്രമല്ല ഒരു കാലഘട്ടത്തിെൻറ നഷ്ടം കൂടിയാണ് സുഗതകുമാരിയുടെ മരണത്തിലൂടെ സംഭവിക്കുന്നതെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജിദ്ദ സർഗവേദി അനുശോചനം
ജിദ്ദ: മലയാളത്തില്‍ കവിതകളുടെ വസന്തം വിരിയിപ്പിച്ച പ്രശസ്ത കവയിത്രിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകയുമായ സുഗുതകുമാരിയുടെ നിര്യാണത്തില്‍ ജിദ്ദ സർഗവേദി അനുശോചനം രേഖപ്പെടുത്തി. കവിതകളിലൂടെയും രചനകളിലൂടെയും മാത്രമല്ല പ്രകൃതിയോടുള്ള അതിരറ്റ സ്നേഹത്തിെൻറ പേരിലും സൈലൻറ് വാലി സംരക്ഷണ പ്രക്ഷോഭത്തിെൻറ നേതൃനിരകളിലൊരാള്‍ എന്ന നിലയിലും സുഗതകുമാരി എന്നെന്നും ഓർമിക്കപ്പെടുമെന്ന് സര്‍ഗവേദി രക്ഷാധികാരി സി.എച്ച്. ബഷീര്‍, പ്രസിഡൻറ് അഡ്വ. ശംസുദ്ദീന്‍, കണ്‍വീനര്‍ അബ്ദുല്ലതീഫ് കരിങ്ങനാട് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.