നെടുമുടി വേണുവിെൻറ വിയോഗത്തിൽ അനുശോചിച്ചു
text_fieldsറിയാദ്: അപ്രതീക്ഷിതമായി വിടവാങ്ങിയ മലയാള സിനിമയിലെ അതുല്യപ്രതിഭ നെടുമുടി വേണുവിെൻറ വിയോഗത്തിൽ റിയാദിലെ നവോദയ കലാസാംസ്കാരിക വേദി അനുശോചിച്ചു. അഭിനയത്തികവിെൻറ പേരായിരുന്നു നെടുമുടി വേണു. കഥാപാത്ര വേഷപ്പകർച്ചയിലൂടെ കാഴ്ചക്കാരനെ വിസ്മയിപ്പിച്ച പ്രതിഭയാണ് വിട വാങ്ങിയത്. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരിലൊരാളായിരുന്നു അദ്ദേഹം. നായക, ഉപനായക വേഷങ്ങൾ ചെയ്തിരുന്ന ചെറുപ്പകാലത്തുതന്നെ വൃദ്ധവേഷങ്ങൾ ചെയ്തും കാണികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. മലയാള സിനിമക്ക് പുറമെ തമിഴിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ, കഥയെഴുതിയും സംവിധാനം ചെയ്തും പാട്ടുകൾ പാടിയും ഒക്കെ സിനിമയുടെ എല്ലാ മേഖലകളിലും ൈകയ്യൊപ്പു ചാർത്തിയ അദ്ദേഹത്തിെൻറ അഭിനയ ജീവിതം കഴിഞ്ഞ നാലു പതിറ്റാണ്ടിെൻറ മലയാള സിനിമാ ചരിത്രം കൂടിയാണ്. ഒരുപിടി അനശ്വര കഥാപാത്രങ്ങൾ തെന്നിന്ത്യൻ സിനിമക്ക് സമ്മാനിച്ച മഹാനടന വിസ്മയത്തിന് നവോദയ പ്രണാമം അർപ്പിക്കുന്നതായും അനുശോചന കുറിപ്പിൽ അറിയിച്ചു.
നെടുമുടി വേണു ബഹുമുഖ പ്രതിഭ –നവയുഗം
ദമ്മാം: സിനിമ നടൻ എന്ന ലേബലിനപ്പുറം, കലയുടെ വിവിധ മേഖലകളിൽ തിളങ്ങി, അരങ്ങിലും അണിയറയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടി വേണു എന്ന് ദമ്മാമിലെ നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മികച്ച അഭിനേതാവ്, കഥാരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, ഗായകൻ എന്നിങ്ങനെ പല റോളുകളിൽ സിനിമ മേഖലയിൽ തിളങ്ങിയ അദ്ദേഹം നാടൻപാട്ടിലും കഥകളിയിലും നാടകത്തിലും മൃദംഗത്തിലും കഴിവു തെളിയിച്ച കലാകാരൻകൂടിയായിരുന്നു. കാവാലം നാരായണ പണിക്കരുടെ നാടകങ്ങളിലൂടെയാണ് നെടുമുടിവേണു തെൻറ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്.
തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്ത് അരവിന്ദൻ, പത്മരാജൻ, ഭരത്ഗോപി എന്നിവരുമായുള്ള സൗഹൃദം അദ്ദേഹത്തിന് സിനിമയിലേക്കുള്ള വഴിതുറന്നുകൊടുത്തു. 1978ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത 'തമ്പ്' എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അദ്ദേഹം, ഭരതെൻറ ആരവം എന്ന സിനിമയിലെ വേഷത്തോടെ വളരെ ശ്രദ്ധിക്കപ്പെട്ട നടനായി മാറി. അരങ്ങിൽ ജീവിക്കുകയും യഥാർഥ ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാതിരിക്കുകയും ചെയ്ത പച്ചമനുഷ്യനായിരുന്നു നെടുമുടി വേണു. എന്നും പുരോഗമന പ്രസ്ഥാനങ്ങളുടെ വശം ചേർന്നായിരുന്നു അദ്ദേഹത്തിെൻറ കലാജീവിതവും. ഭൂമിയിൽ ഭൗതിക സാന്നിധ്യം ഇല്ലാതായാലും അഭിനയിച്ച് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇനിയും മലയാളി മനസ്സുകളിൽ ജീവിക്കും എന്ന് നവയുഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.